ചില്ലറക്കാരനല്ല ഉലുവ; പ്രതിരോധശേഷി വർധിപ്പിക്കാൻ അത്യുത്തമം

ദിവസേന ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാഴ്ചയിൽ ചെറുതെങ്കിലും നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങി നിരവധി ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ കുതിർത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

Also read:എത്ര ശ്രമിച്ചിട്ടും പുകവലി ഉപേക്ഷിക്കാൻ കഴിയുന്നില്ലേ? എങ്കിൽ ഈ ഭക്ഷണങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തിനോക്കൂ…

ദഹന പ്രശ്നം അലട്ടുന്നവർ ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനപ്രശ്നനങ്ങൾ മാറ്റാൻ സഹായിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഫ്‌ളെവനോയ്ഡുകള്‍ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉലുവ വെള്ളം പതിവായി കുടിക്കുന്നതിലൂടെ കഴിയും.

Also read:ഇത് കിവി മാജിക്! ശരീരഭാരം കുറയ്ക്കാൻ ഈ ഫലം ശീലമാക്കൂ, റിസൾട്ട് ഉറപ്പ്

സ്ത്രീകളിൽ ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഉലുവ പരിഹാരമാണ്. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ ആർത്തവവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News