പല തരത്തിലുള്ള എണ്ണയും ഷാംപൂവും ഉപയോഗിച്ചിട്ടും മുടികൊഴിച്ചല്‍ മാറാത്ത നിരവധി പേരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. ആദ്യം ശ്രദ്ധിക്കേണ്ടത് മുടി കൊഴിച്ചിലിന് മറ്റു രോഗങ്ങള്‍ കാരണമാണോ എന്നാണ്. അനീമിയ, തൈറോയിഡ് പോലെയുള്ള രോഗങ്ങള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടാകും.
നമുക്ക് വീട്ടില്‍ വച്ച് ചെയ്യാവുന്ന ചില കാര്യങ്ങളിലൂടെഏവരും ഭയപ്പെടുന്ന മുടികൊഴിച്ചിലിനു ശമനമുണ്ടാകാം. ആദ്യം മുടികൊഴിച്ചിലിന് കാരണം കണ്ടെത്തുക. ഒപ്പം മുടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധ ഉണ്ടാകണം.
താരനും മുടികൊഴിച്ചിലും നിയന്ത്രിക്കാനുള്ള ചില പൊടിക്കൈകള്‍
1.ഉലുവ മിക്‌സ്
നൂറ് ഗ്രാം ഉലുവ വെള്ളത്തില്‍ നന്നായി കുതിര്‍ത്തു മുളപ്പിക്കുക .
മുളപ്പിച്ച ഉലുവയ്‌ക്കൊപ്പം ഒരു ഏത്തപ്പഴം ,ഒരു മുട്ട എന്നിവ ചേര്‍ത്ത് ഒരു മിക്‌സ് തയ്യാറാക്കാം.
മുടിയില്‍ നന്നായി ഓയില്‍ തേച്ചു മസാജ് ചെയ്യുക .
ഓയില്‍ മസാജിന് ശേഷം ചൂടുവെള്ളത്തില്‍ മുക്കിപിഴിഞ്ഞ ടൗവ്വല്‍ തലയില്‍ പൊതിഞ്ഞു ആവി കൊള്ളിക്കുക
അതിനുശേഷം ഈ മിക്‌സ് നന്നയി തേച്ചു പിടിപ്പിക്കുക
ഒരു മണിക്കൂറിനു ശേഷം കഴുകുക.
2.കഞ്ഞിവെള്ളം മിക്‌സ്
കഞ്ഞിവെള്ളം രണ്ടു ദിവസം വെച്ച് നന്നായി പുളിപ്പിക്കുക.
പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് ഉലുവയും മുട്ടയും ചേര്‍ത്ത് പേസ്റ്റ് ആക്കുക
തലയില്‍ നന്നായി എണ്ണ തേച്ചു മസാജ് ചെയ്ത ശേഷം തേച്ചു പിടിപ്പിക്കുക
3. എണ്ണ
വെളിച്ചെണ്ണയിലേക്ക് മുരിങ്ങഇല,കറിവേപ്പില ,കറ്റാര്‍വാഴ സവാള ,കരിംജീരകം എന്നിവയുടെ നീര് ചേര്‍ത്ത്
തിളപ്പിച്ച് എണ്ണയായി ഉപയോഗിക്കാം
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here