നിലപാട് മാറ്റി ഫിയോക്; മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ നിലപാടിൽ മാറ്റം. സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് പറഞ്ഞു.

ALSO READ: എന്റെ കല്ല്യാണം കഴിഞ്ഞു, വരന്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത്; വെളിപ്പെടുത്തലുമായി നടി ലെന

അതേസമയം, ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കിന്റെ തീരുമാനം. മലയാള സിനിമയുടെ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളോട് വിവേചനം കാണിക്കുകയാണെന്നും എങ്ങുമില്ലാത്ത നിബന്ധനകള്‍ മനഃപൂര്‍വം തിയറ്റര്‍ ഉടമകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കാണിച്ചാണ് ഫിയോക്ക് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News