2026 ഫുട്ബോള്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നത് ചിന്തിക്കാന്‍ ആവുന്നില്ല; അലക്സ് ഫെര്‍ഗൂസന്‍

2026 ഫുട്ബോള്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ കളിക്കുന്നത് തനിയ്ക്ക് ചിന്തിക്കാന്‍ പോലും ആവുന്നില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്സ് ഫെര്‍ഗൂസന്‍.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന അവസാന പ്രധാനപ്പെട്ട ടൂര്‍ണമെന്‍റായിരിക്കും യൂറോ 2024. കൂടുതല്‍ വേഗമേറിയതും കായികാധ്വാനം ആവശ്യമുള്ളതുമായൊരു ഗെയിമായി മാറിവരുകയാണ് ഫുട്ബോളെന്നും ഡിഫന്‍ഡര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഫുട്ബോളില്‍ സ്ട്രൈക്കര്‍മാരുടെ കാര്യങ്ങളെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. പ്രായം കൂടുന്തോറും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുകയെന്നത് ഫുട്ബോളില്‍  പ്രയാസമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘പരിശീലനത്തിന് എത്തിയ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കി’, തിരുവനന്തപുരം കെസിഎയിലെ ക്രിക്കറ്റ് കോച്ച്‌ അറസ്റ്റിൽ

292 മല്‍സരങ്ങളാണ്  ഫെര്‍ഗൂസനു കീ‍ഴില്‍ ക്രിസ്റ്റ്യാനോ കളിച്ചത്. 118 ഗോളും 62 അസിസ്റ്റും ഇതില്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആസ്ഥാനമായ ഓള്‍ഡ്ട്രഫോര്‍ഡിലേക്ക് 2021 ല്‍ ക്രിസ്റ്റ്യാനോയെ തിരികെ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് ഫെര്‍ഗൂസന്‍. 2024 യൂറോ കപ്പില്‍ ഇതുവരെയും ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിട്ടില്ലാത്ത ക്രിസ്റ്റ്യാനോ നിലവില്‍ മങ്ങിയ ഫോമിലാണ്. സ്ലോവേനിയക്കെതിരെ പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റിയും നഷ്ടപ്പെടുത്തിയതോടെ ക്രിസ്റ്റ്യാനോ ആരാധകരും നിരാശയിലാണ്. മല്‍സരത്തിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനു വേണ്ടി റൊണാള്‍ഡോ സ്കോര്‍ ചെയ്തതാണ് ആകെയുള്ള ആശ്വാസം. മല്‍സരം 3-0 ത്തിന് അന്ന് പോര്‍ച്ചുഗല്‍ ജയിച്ചു.

ALSO READ: ‘അരെ വാ’, ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഹാർദിക് ഇനി ഒന്നാമൻ; സ്വപ്‌നം കണ്ടു, കഷ്ട്ടപ്പെട്ടു, നേടി

ക്രിസ്റ്റ്യാനോയുടെ ആറാമത്തെ യൂറോ കപ്പാണ് ഇത്. അതുകൊണ്ടു തന്നെ ക്രിസ്റ്റ്യാനോയ്ക്കായി യൂറോ കിരീടം നേടാന്‍ എന്തും നല്‍കി കളിക്കുമെന്ന് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ നുനോ മെന്‍ഡസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആറു വട്ടം യൂറോ കപ്പ് കളിക്കുന്ന ലോകത്തെ ആദ്യ താരമെന്ന ഖ്യാതിയില്‍ക്കൂടി നില്‍ക്കുന്ന റൊണാള്‍ഡോയ്ക്ക് പക്ഷേ ഈ യൂറോ കപ്പ് നിര്‍ഭാഗ്യങ്ങളുടേതാവുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളൊന്നും സ്കോര്‍ ചെയ്യാതെ പോകുന്ന ക്രിസ്റ്റ്യാനോയുടെ ആദ്യ യൂറോ കപ്പായതോടെയാണിത്. തുര്‍ക്കിക്കെതിരെ ഗോള്‍ സ്കോര്‍ ചെയ്യാനുള്ള അവസരം ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചിട്ടു പോലും സഹതാരത്തിന് പാസ് നല്‍കി അദ്ദേഹം ഗോളടിപ്പിക്കുകയാണ് ചെയ്തത്.  ജൂലായ് അഞ്ചിന് ഫ്രാന്‍സിനെതിരെയാണ് പോര്‍ച്ചുഗലിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News