സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക് പാലം ഇനി മിന്നിത്തിളങ്ങും

സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമായി കോഴിക്കോട് ഫറോക് പഴയ പാലം. പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് 1.65 രൂപമുടക്കി ദീപാലംകൃതമാക്കിയ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പൊതുജനത്തിന് തുറന്നുകൊടുത്തു. ലൈറ്റിങ്ങിനോടൊപ്പം കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

Also Read: ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ്; അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

പാലത്തില്‍ സെല്‍ഫി പോയിന്റിനു പുറമേ വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Also Read: ഇനി ഒരിക്കൽക്കൂടി പാടൂ, ‘ലോകാ സമസ്താ സുഖിനോ ഭവന്തു’; അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി ഓർമിപ്പിച്ച് കെ ജെ ജേക്കബ്

ഉദ്‌ഘാടനത്തിന് ശേഷം പാലത്തിന് സമീപം തയ്യാറാക്കിയ മിനിസ്റ്റേജിൽ സംഗീത പരിപാടിയും നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News