നിസാന്‍ ട്രക്കിനെ ഇടിച്ച് തെറിപ്പിച്ച് ഫെരാരി; വീഡിയോ

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിസാന്‍ നവര പിക്അപ്പ് ട്രക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന ഒരു ഫെരാരി കാറാണ് വീഡിയോയിലുള്ളത്. ഫെരാരി 360 ചലഞ്ച് സ്ട്രാഡേല്‍ എന്ന കാറാണ് പിക്അപ്പ് വാനിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിസാന്‍ പിക്അപ്പ് വാന്‍ തൊട്ടടുത്തൂടെ പോകുകയായിരുന്ന മറ്റൊരു കാറിന് മുകളിലേക്ക് വീഴുന്നത് കാണാം.

പിക്അപ്പിന്റെ വലത് വശത്താണ് ഫെരാരി ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ പിക്അപ്പ് തെറിച്ചുപോകുന്നതും ഇടതുവശത്തുകൂടി വരികയായിരുന്ന മറ്റൊരു കാറിന് മുകളിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

എറിക് മോളര്‍ എന്നയാളുടെ കാറിന്റെ പിന്‍ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും സാരമായ പരുക്കില്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. 2004 മോഡല്‍ ഫെരാരി ചലഞ്ച് സ്ട്രാഡേലാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 3.28 കോടി രൂപയാണ് കാറിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News