‘ഉത്സവ സീസണിൽ അരിവില കൂടുന്നത് തടയേണ്ടതുണ്ട്’: മന്ത്രി ജി ആർ അനിൽ

ഉത്സവ സീസണിൽ അരിവില കൂടുന്നത് തടയേണ്ടതുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. ഓപ്പൺ മാർക്കറ്റ് സെയ്സ് സ്കീമിൽ നിന്ന് സർക്കാരിനേയും സർക്കാർ ഏജൻസികളേയും വിലക്കിയ നടപടി കേന്ദ്രം പുനപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. എഫ്സിഎ യിലെ ധാന്യങ്ങൾ ക്ലിയർ ചെയ്യുന്ന സമയത്ത് ലേലത്തിൽ പങ്കെടുക്കാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:വിജയ്‌യുടെ ബന്ധുവായതിനാൽ അവസരങ്ങൾ നഷ്ടപ്പെട്ടു, എല്ലാവരുടെയും ചോദ്യങ്ങൾക്ക് നോ പറയേണ്ടി വന്നു: വെളിപ്പെടുത്തലുമായി വിക്രാന്ത്

‘സപ്ലെയ്കോ ഈ പദ്ധതി വഴി ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നു. പൊതുവിപണിയിലെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് അങ്ങനെയാണ് . ഇപ്പോൾ കേന്ദ്രം വിലക്കുന്നു, കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയാകുന്നു. പകരം സംവിധാനത്തിന് തെലങ്കാന ഭക്ഷ്യമന്ത്രിയുമായി സംസാരിച്ചു. ന്യായമായ വിലയ്ക്ക് അവിടെനിന്ന് അരിയും മുളകും ലഭിക്കും.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത് 15% അരി മാത്രം. മിച്ചമുള്ള അരി വിതരണം ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങൾ നീക്കണം. കേന്ദ്രമന്ത്രിയെ കണ്ട് ആവശ്യം അറിയിക്കും. നീല, വെള്ള കാർഡ് ഉടമകൾക്ക് അരി കൊടുക്കാനുള്ള സ്റ്റോക്ക് ഉണ്ട്. പക്ഷേ കേന്ദ്രം അനുവദിക്കുന്നില്ല, മാർക്കറ്റ് വില നൽകണം എന്നാണ് കേന്ദ്രം പറയുന്നത്. ഉത്സവ സീസണുകളിലെ മാസങ്ങളിൽ കൂടുതൽ അരി വിതരണം ചെയ്യേണ്ടി വരും.

Also read:ഗോഡ്സെ അനുകൂല പരാമർശം; പ്രൊഫ. ഷൈജ ആണ്ടവനോട് എൻ ഐ ടി വിശദീകരണം തേടി

എഫ് സി ഐ വഴി ലഭിക്കുന്ന അരി ഓരോ മാസവും തുല്യമായി വിതരണം ചെയ്യണമെന്നതാണ് കേന്ദ്ര നിയമം. മാസംതോറുമുള്ള സീലിംഗ് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. 6 ന് കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണും’ മന്ത്രി ജി ആർ അനിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News