കടുത്ത തീരുമാനത്തിലേക്ക് ഫിയോക്; നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കണ്ട

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറക്കാൻ ഒരുങ്ങി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്ററുകൾക്ക് വാടക നൽകേണ്ടിവരും. ഒരുപാടുസിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണംപോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘ഫിയോകി’ന്റെ തീരുമാനം.

ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നതെന്ന് ഫിയോക് കൂട്ടിച്ചേർത്തു.

പത്തുവർഷം മുമ്പ് കേരളത്തിൽ 1250-ൽ അധികം സ്ക്രീനുകളുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 670 എണ്ണം മാത്രമാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഒരു വർഷത്തിനിടെ മൂന്നു തിയറ്ററുകൾ ബാങ്ക് ജപ്തിയിൽ വരെയെത്തിയിരുന്നു. പതിനഞ്ചോളം തിയറ്ററുകൾ നിലവിൽ ജപ്തി ഭീഷണിയിലാണ്.

200-300 സീറ്റുകളുള്ള സാധാരണ തിയേറ്ററുകളിൽ നാല് മുതൽ ആറ് വരെ തൊഴിലാളികളുണ്ട്. ഇവരുടെ ശമ്പളവും കറന്റ് ചാർജുമായി പ്രതിദിനം 7000 രൂപയോളം ചെലവ് വരും. പക്ഷെ ഇന്ന് ഇതിന്റെ പകുതിപോലും വരുമാനം കിട്ടുന്നില്ല. 90 ശതമാനം ഷോകളും ആളില്ലാത്തതിനാൽ മുടങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News