മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും ‘ഫൈബ്രോമയാള്‍ജിയ’; നടി വീണ നായര്‍ ആശുപത്രിയില്‍

സിനിമകളിലൂടെയും നിരവധി മികച്ച വേഷങ്ങള്‍ കൊണ്ട് പ്രേഷകരുടെ ശ്രദ്ധനേടിയ താരമാണ് വീണ നായര്‍. ഇപ്പോഴിതാ മൂന്നുവര്‍ഷത്തിനു ശേഷം വീണ്ടും തന്നെ ‘ഫൈബ്രോമയാള്‍ജിയ’ ബാധിച്ചു എന്ന് തുറന്നു പറയുകയാണ് നടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രവും കുറിപ്പൊനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.”മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു” എന്ന താരത്തിന്റെ പോസ്റ്റില്‍ സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് ആശ്വസവാക്കുകളുമായി എത്തിയത്.

Also Read: പനി വന്ന് മൃഗങ്ങള്‍ ചത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, കൂടുതൽ എബിസി കേന്ദ്രങ്ങള്‍ക്ക് അപേക്ഷ നല്‍കി: മന്ത്രി ജെ ചിഞ്ചുറാണി

ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗാവസ്ഥയുടെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും ചില മെഡിക്കല്‍ അവസ്ഥകള്‍, സമ്മര്‍ദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവ രോഗസാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പേശികളിലെ വേദന തന്നെയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണം.

കൂടാതെ അകാരണമായ ക്ഷീണം, തലവേദന, ഉറക്കക്കുറവ്, കാലുകളിലും കൈകളിലും മരവിപ്പ്, ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, വിഷാദം, ഓക്കാനം. പെല്‍വിക് പ്രശ്നങ്ങള്‍, പനിയും ജലദോഷവും, ശ്വാസതടസ്സം ചര്‍മ്മാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here