ഹെർ; വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷമാക്കി ജപ്പാൻകാരൻ

Fictosexual

ഹെർ എന്ന സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി പ്രണയത്തിലായ നായകനെ നമ്മൾ കണ്ടിട്ടുണ്ട്. . ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാഹ വാർഷികാഘോഷത്തിന്‍റെ വാർത്ത ട്രെൻഡിങ്ങാകുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ. വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഒരു ജപ്പാൻകാരൻ.

സാങ്കൽപ്പിക വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്‌സുൻ മിക്കു, തന്‍റെ ഭാര്യയാണെന്നാണ് 41-കാരനായ അകിഹിക്കോ അവകാശപ്പെടുന്നത്. നവംബർ 4 ന് വിവാഹ വാർഷികത്തിൽ മുറിച്ച കേക്കിന്‍റെ രസീത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് അകിഹിക്കോ തന്‍റെ ജീവിത പങ്കാളിക്ക് ആശംസകൾ നേർന്നത്.

Also Read: മുതലകളും സ്രാവുകളുമുള്ള നദിയിൽ വീണ് ഇയാൻ ബോതം; കഷ്ടിച്ച് രക്ഷപ്പെട്ടു

സാങ്കൽപ്പിക കഥാപാത്രങ്ങളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്ന ആളുകളെ വിവരിക്കുന്ന ‘ഫിക്ടോസെക്ഷ്വൽ’ (Fictosexual) എന്ന വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് താനെന്നാണ് അകിഹിക്കോ അവകാശപ്പെടുന്നത്. 2007 -ൽ ക്രിപ്‌റ്റൺ ഫ്യൂച്ചർ മീഡിയ പുറത്തിറക്കിയ വോക്കലോയിഡ് സോഫ്‌റ്റ്‌വെയർ വോയ്‌സ്‌ ബാങ്കാണ ഹാറ്റ്‌സ്യൂൺ മിക്കു.

Also Read: ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ പണികിട്ടും! നിയമം കടുപ്പിച്ച് ദുബായ് പൊലീസ്

ഹാറ്റ്‌സ്യൂൺ മിക്കുവുമായി പ്രണയിത്തിലായി പിന്നീട് 2018 -ൽ ടോക്കിയോ ചാപ്പലിൽ ഏകദേശം 2 ദശലക്ഷം യെൻ ചെലവാക്കിയാണ് അകിഹിക്കോ മികുവുമായുള്ള വിവാഹം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News