ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറെനും തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് തിങ്കളാഴ്ച തുടക്കം. ലോക ചാമ്പ്യനെ നിര്‍ണയിക്കുന്ന മത്സരമാണിത്. ഏഷ്യക്കാരാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. 138 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് രണ്ട് ഏഷ്യന്‍ താരങ്ങള്‍ ഏറ്റുമുട്ടുന്നത്.
സിംഗപ്പൂരിലെ റിസോര്‍ട്‌സ് വേള്‍ഡ് സെന്റോസയിലാണ് മത്സരം. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായാണ് ചെന്നൈ സ്വദേശിയായ 18കാരന്‍ യോഗ്യത നേടിയത്. അഞ്ചാം റാങ്കുകാരനാണ് ഗുകേഷ്. ഗുകേഷാണ് കരുനീക്കം തുടങ്ങുക.
Read Also: കങ്കാരുക്കളെ എറിഞ്ഞുവീഴ്ത്തി സിറാജും ബുംറയും; ഇന്ത്യ വന്‍വിജയത്തിലേക്ക്
ലോക 23ാം റാങ്കുകാരനാണ് ലിറെന്‍. കഴിഞ്ഞ തവണ റഷ്യയുടെ ഇയാന്‍ നെപോംനിയാഷിയെ തോല്‍പിച്ചാണ് ലിറെന്‍ ലോക ജേതാവായത്. ഇരുവരും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ഗുകേഷിന് ജയിക്കാനായിട്ടില്ല. ഡിസംബര്‍ 12 വരെ നീളുന്ന 14 റൗണ്ടുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ഏകദേശം 20.80 കോടി രൂപയാണ് സമ്മാനത്തുക. 14 റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഒരേ പോയിന്റാണെങ്കില്‍ ഡിസംബര്‍ 13ലെ ടൈ ബ്രൈക്കര്‍ ലോക ചാമ്പ്യനെ തീരുമാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here