ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് തിരിച്ചടി. 14 മത്സരങ്ങള്‍ നീളുന്നതാണ് കലാശപ്പോര്. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനായിരുന്നു എതിരാളി. ഏഷ്യക്കാര്‍ തമ്മിലുള്ള മത്സരം സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലായിരുന്നു.
ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, 2001-ലെ തന്റെ ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തില്‍ സ്വീകരിച്ച അതേ ആദ്യനീക്കം തന്നെയായിരുന്നു ഗുകേഷും നടത്തിയത്. വെള്ളക്കരുക്കളുമായി കിങ് പോണ്‍ ഫോര്‍വേഡ് ഗെയിം ആണ് ഗുകേഷ് പുറത്തെടുത്തത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. കഴിഞ്ഞ ജനുവരി 27-ന് ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ഡച്ച്താരം മാക്സ് വാര്‍മര്‍ഡാമിനെ പരാജയപ്പെടുത്തി 304 ദിവസങ്ങള്‍ക്ക് ശേഷമുള്ള ലിറന്റെ ആദ്യ വിജയമാണ് തിങ്കളാഴ്ചത്തേത്.
Read Also: ഈ പയ്യനായി നടന്നത് വാശിയേറിയ ലേലംവിളി; ഒടുവില്‍ സഞ്ജുവിന്റെ സംഘത്തില്‍
നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഗുകേഷ് പരാജയം സമ്മതിച്ചത്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക. ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here