മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ; 2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് ചുരുക്കപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായും മെസി, ഹാളണ്ട് എംബാപ്പെ എന്നിവര്‍ തന്നെയാണ് ഉള്ളത്. ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയിലും മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ഇടം നേടിയത്.

ALSO READ: 28-ാമത്‌ ഐഎഫ്എഫ്കെക്ക് ഇന്ന് സമാപനം

പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതിനൊപ്പം ഇന്‍റര്‍ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് മെസി ഇത്തവണ ടോപ് ത്രീയിൽ എത്തിയത്. നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. എട്ടാം ബാലണ്‍ ഡി ഓറും മെസി സ്വന്തമാക്കിയിരുന്നു.

റെക്കോര്‍ഡുകൾ തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യൻസ് ലീഗും പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടിക്കൊടുത്ത പ്രകടനമാണ് ഏര്‍ലിങ് ഹാളണ്ടിന് പട്ടികയിൽ ഇടം നേടി കൊടുത്തത്. പിഎസ്‌ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയ പ്രകടനത്തോടെ എംബാപ്പെ ലിസ്റ്റിലെ മൂന്നാമനാകുന്നു.

മികച്ച വനിതാ താരമാവാനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് സ്പാനിഷ് താരങ്ങളായ ഐതാന ബോണ്‍മാത്തിയും ജെന്നി ഹെര്‍മോസും കൊളംബിയയുടെ ലിൻഡ കയ്സീഡോയുമാണ്. ഐതാനയെ പുരസ്കാര സാധ്യത പട്ടികയിൽ എത്തിച്ചത് സ്പെയിനെ ലോക ചാംപ്യന്മാരും ബാഴ്സലോണയെ ചാംപ്യൻസ് ലീഗ് ജേതാക്കളുമാക്കിയ പ്രകടനമാണ്.ഇത്തവണത്തെ വനിത ബാലണ്‍ ഡി ഓറും ഐതാനക്കായിരുന്നു. ജനുവരി 15ന് ലണ്ടനിൽ വച്ചാണ് ഫിഫ ബെസ്റ്റ് പുരസ്കാരദാന ചടങ്ങ് നടക്കുക .

ALSO READ: ഹിന്ദി ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ; ഇന്ത്യക്കാരെല്ലാം ഹിന്ദി പഠിക്കണമെന്നാവശ്യത്തില്‍ പ്രതികരണവുമായി എം.കെ സ്റ്റാലിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News