ഫിഫ അറബ് കപ്പ് ഖത്തറിൽ നടത്താൻ തീരുമാനം. 2025, 2029, 2033 എന്നീ വർഷങ്ങളിൽ ആണ് ഖത്തറിൽ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. തായിലാന്റിലെ ബാങ്കോക്കിൽ ചേർന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് അടുത്ത മൂന്നു സീസണുകളിലെ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത്.
ALSO READ: ലീഗ് മത്സരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നതിനുള്ള വിലക്ക് മാറ്റുന്നത് ഫിഫയുടെ പരിഗണനയില്‍
2021ൽ ഖത്തർ വേദിയായ ഫിഫ അറബ് കപ്പ് വിജയകരമായി നടന്ന സാഹചര്യത്തിലാണ് ടൂർണമെന്റ് തുടരണമെന്ന അഭിപ്രായം ഖത്തർ ഫുട്ബാൾ അസോസിയേഷൻ അപേക്ഷ അംഗീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങളിൽ ഡിസംബറിലായിരിക്കും ടൂർണമെന്റ് നടക്കുന്നത്.
രണ്ട് ഫിഫ ടൂർണമെന്റുകള്‍ക്കാണ് വരും വർഷം മുതൽ ഖത്തർ വേദിയാകുന്നത്. അണ്ടർ 17 ലോകകപ്പിന് 2025 മുതൽ 2029 വരെ തുടർച്ചയായി അഞ്ചു വർഷങ്ങളിൽ ഖത്തറിനെ വേദിയായി തെരഞ്ഞെടുത്തിരുന്നു.ഇതാദ്യമായാണ് അണ്ടർ 17 ലോകകപ്പിന് സ്ഥിരം വേദിയാകുന്നത് . 48 ടീമുകൾ മാറ്റുരക്കും.
ALSO READ: കടയിൽ കയറി കുത്തിക്കൊന്നു; തോപ്പുംപടി കൊലപാതകത്തിൻ്റെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here