ഫുട്‌ബോൾ കളത്തിൽ പുത്തൻ പരിഷ്ക്കാരം; ഇനി നീല കാർഡും

ഫുട്‌ബോൾ ഗ്രൗണ്ടിൽ പുതിയ പരിഷ്‌കാരത്തിന്‌ തയ്യാറെടുത്ത് ഫിഫ. രാജ്യാന്തര ഫുട്‌ബോൾ സംഘടന ഉദ്ദേശിക്കുന്നത് നീല കാർഡ്‌ അവതരിപ്പിക്കാനാണ്‌. നിലവിൽ ഫുട്‌ബോളിലുള്ളത്‌ മഞ്ഞ, ചുവപ്പ്‌ കാർഡുകളാണ്‌. ഈ കാർഡിൽ നിന്നെല്ലാംവ്യത്യസ്‌തമാണ്‌ നീല കാർഡ്‌. നീല കാർഡ്‌ ഉപയോഗിക്കാൻ ഒരുങ്ങുന്നത്‌ നിശ്ചിതസമയത്തേക്ക്‌ ഫൗള് കളിക്കാരെ പുറത്തിരുത്താനാണ്‌. ഈ കാർഡിന്റെ ദൈർഘ്യം 10 മിനിറ്റോ 15 മിനിറ്റോ ആയിരിക്കും. നീല കാർഡ്‌ കിട്ടിയ താരത്തിന്‌ ഇതിനുശേഷം കളത്തിൽ തിരിച്ചെത്താം.

ALSO READ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നിശ്ചയിച്ച് ബിസിസിഐ

നിശ്ചിത സമയത്തേക്ക്‌ കളിക്കാരെ പുറത്തിരുത്തുന്നത് നിലവിൽ റഗ്‌ബിയിലും ഐസ്‌ ഹോക്കിയിലുമാണ്. അടുത്തമാസം നടക്കാനിരിക്കുന്ന രാജ്യാന്തര ഫുട്‌ബോൾ അസോസിയേഷൻ സമിതികളുടെ യോഗത്തിൽ ഈ പുത്തൻ പദ്ധതി അവതരിപ്പിക്കാനാണ്‌ ഫിഫയുടെ ലക്ഷ്യം. താഴെത്തട്ടിലെ ടൂർണമെന്റിലാകും ആയിരിക്കും ആദ്യ പരീക്ഷണം. പിന്നീടായിരിക്കും പ്രധാന വേദികളിൽ പരിഗണിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News