2025-ലെ ഫിഫ ക്ലബ് ലോകകപ്പിനായി ലോക ഫുട്ബോൾ സംഘടന ഒരുക്കുന്നത് ഒരു പുതിയ ട്രോഫിയാണ്. പരമ്പരാഗത സ്പോർട്സ് പുരസ്‌കാരങ്ങളിൽ നിന്ന് തികച്ചും വേറിട്ട ഒരു രൂപത്തിലുള്ള ഈ ട്രോഫി നിർമ്മിച്ചത് വിഖ്യാത അമേരിക്കൻ ആഡംബരം സ്വർണ്ണാഭരണ നിർമ്മാതാക്കളായ ടിഫാനി & കോ ആണ്.
ഗോളകൃതിയിൽ മനോഹരവും കൈയിൽ ഒതുങ്ങുന്നതുമായ ഈ ട്രോഫിയിൽ 24 കാരറ്റ് സ്വർണ്ണം പൂശിയിരിക്കുകയാണ് കൂടാതെ ലേസർ കൊത്തുപണികളിലൂടെ ഫുട്‌ബോളിൻ്റെ നീണ്ട പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും ട്രോഫിയുടെ ഇരുവശത്തായി അവതരിപ്പിച്ചിരിക്കുന്നു.
Also Read: യുവേഫ നേഷൻസ് ലീഗ്; അസൂരികളുടെ അപരാജിത കുത്തിപ്പിന് കടിഞ്ഞാണിട്ട് ഫ്രഞ്ച് പട
ഫുട്ബോളിൻ്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തെ പ്രതീകാത്മകമായി ഒരു ലോക ഭൂപടത്തിലൂടെയും, 211 ഫിഫ അംഗ അസോസിയേഷനുകളുടെയും ആറ് കോൺഫെഡറേഷനുകളുടെയും പേരുകളും ട്രോഫിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Also Read: അമ്പോ! ഇടി കാണാൻ നെറ്റ്ഫ്ലിക്സ് അടിപിടി: ടൈസൺ- ജെയ്ക്ക് പോരാട്ടം കണ്ടത് ഇത്രപേർ
13 ഭാഷകളിലും ബ്രെയിലിയിലും ലിഖിതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഈ ട്രോഫി ഉയർത്തുന്നവൻ ചരിത്രത്തിന്റെ ഭാഗമാകും എന്നും ട്രോഫിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ടൂർണമെൻ്റിൻ്റെ അടുത്ത 24 പതിപ്പുകളിലെ വിജയികളുടെ ചിഹ്നങ്ങൾ ലേസർ ആലേഖനം ചെയ്യാൻ മതിയായ ഇടവും ട്രോഫിയിലുണ്ട്.
ലോകമെമ്പാടുമുള്ള ക്ലബ്ബുകളെ പ്രചോദിപ്പിക്കുകയും അതേസമയം മുൻകാല ഇതിഹാസങ്ങളെ ആദരിക്കുകയും ചെയ്യുകയാണ് പുതിയ ട്രോഫി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here