സ്പെയിന്‍ വനിതാ താരം ജെനിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയീസ് റൂബിയാലസിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ച് ഫിഫ. അധ്യക്ഷനെതിരെ ഫിഫ കേസ് എടുത്തു. ഫിഫയുടെ അച്ചടക്ക സമിതിയാണ് നടപടികള്‍ ആരംഭിച്ചത്. പിന്നാലെ അധ്യക്ഷ സ്ഥാനത്തു നിന്നു രാജി വയ്ക്കാന്‍ റൂബിയാലെസ് സന്നദ്ധത അറിയിച്ചു. വിവാദത്തില്‍ സ്പെയിനിലെ വനിതാ ഫുട്ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അധ്യക്ഷന്റെ മോശം പെരുമാറ്റത്തിനെതിരെ നാഷണല്‍ സ്പോര്‍സ് കൗണ്‍സിലില്‍ പരാതിയും നല്‍കിയിരുന്നു.
Also Read: ജെയ്ക്.സി.തോമസിന്റെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് തുടക്കമായി
ഫിഫയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 13ന്റെ ലംഘനമാണ് റൂബിയാലെസിന്റെ പ്രവൃത്തി. കളിക്കാരുടേയും ഒഫീഷ്യലുകളുടേയും കുറ്റകരമായ പെരുമാറ്റം, മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാന നിയമങ്ങളുടെ ലംഘനം, കായിക രംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിവയാണ് ആര്‍ട്ടിക്കിള്‍ 13ല്‍ പറയുന്നത്.
Also Read: ദേശീയ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ചരിത്രമെഴുതി സ്പെയിന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെയാണ് വിവാദ സംഭവങ്ങള്‍. ലോകകപ്പ് സമ്മാനദാന ചടങ്ങിനിടെ മറ്റു താരങ്ങളെയെല്ലാം അധ്യക്ഷന്‍ കവിളില്‍ ചുംബിച്ചപ്പോള്‍ ജെനിഫറിനെ കെട്ടിപ്പിടിച്ചു ചുണ്ടിലാണ് ലൂയീസ് റൂബിയാലെസ് ചുംബിച്ചത്. അധ്യക്ഷന്റെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ലെന്നു വ്യക്തമാക്കി ജെനിഫര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചതോടെയാണ് വിവാദം ആളിക്കത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here