ചിരവൈരികളെ വീഴ്ത്തി ഫിഫ ഫുട്‌സാല്‍ ലോകകപ്പില്‍ കപ്പടിച്ച് മഞ്ഞപ്പട. ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. അതേസമയം ഒന്നിനെതിരെ ഏഴ് ഗോളിന് ഫ്രാന്‍സിനെ ഗോള്‍മഴയില്‍ മുക്കി ഉക്രൈയ്ന്‍ മൂന്നാം സ്ഥാനം നേടി.
ALSO READ: വീഡിയോ കോളിന് ക്ലാരിറ്റി ഇല്ലേ? പരിഹരിക്കാം; വാട്സ്ആപ്പിലെ ഈ ഫീച്ചർ എന്തായാലും പൊളിക്കും
ഫൈനല്‍ മത്സരത്തില്‍ ആറാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയ്ക്ക് ആദ്യ ആഘാതം ബ്രസീല്‍ നല്‍കി. ഫെറാവോയിലൂടെയാണ് അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ അടുത്ത ഗോളുമായി റഫ ബ്രസീലിന്റെ ലീഡ് ഇരട്ടിപ്പിച്ചു. 39ാം മിനിറ്റില്‍ മാത്യാസ് റോസയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടിയെങ്കിലും തുടര്‍ന്ന് ഒരു മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല. ഇതോടെ ബ്രസീല്‍ കീരീടം സ്വന്തമാക്കി.
ALSO READ: ‘സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ’; മന്ത്രി എംബി രാജേഷ്
1989, 1992, 1996, 2008, 2012 എന്നീ വര്‍ഷങ്ങളിലെ വിജയത്തിന് ശേഷം, ഇത്തവണത്തെ ജയത്തോടെ ഫിഫ ഫുട്‌സാല്‍ കിരീടം ആറാം തവണയാണ് ബ്രസീല്‍ സ്വന്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here