പുരുഷ ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വാർഷികമായ 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ഫിഫ. 3 വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങൾ 2030 പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു.
സ്പെയിൻ, മൊറോക്കോ ,പോർച്ചുഗൽ എന്നിവർ ടൂർണമെന്റിന് സഹ ആതിഥേയത്വം വഹിക്കും. ഉറുഗ്വായ്, പരാഗ്വേ, അർജന്റീന എന്നീ രാജ്യങ്ങൾ ഓരോ ഓപ്പണിംഗ് മത്സരത്തിനും വേദിയാകും.
2030-ൽ ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നീ ഉപഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിൽ നടക്കുമെന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.വിഭജിക്കപ്പെട്ട ലോകത്ത് ഫിഫയും ഫുട്‌ബോളും ഒന്നിക്കുകയാണെന്നും ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2030-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് ഏകകണ്ഠമായി അംഗീകരിച്ചെന്നും അദേഹം പറഞ്ഞു.
ALSO READ:ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണക്കേസ്: അഖില്‍ മാത്യുവിന് പങ്കില്ല; നടന്നത് ആള്‍മാറാട്ടം,
2026ലെ ലോകകപ്പ് അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നടക്കും. 2022ല്‍ ഖത്തറിൽ നടന്ന ലോകകപ്പിൽ അര്‍ജന്‍റീന കപ്പുയര്‍ത്തിയിരുന്നു. ലോകകപ്പ് കരിയറില്‍ രണ്ടാം തവണ മെസി ഗോള്‍ഡന്‍ ബോള്‍ നേടി. കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ടും നേടി. അര്‍ജന്‍റീനന്‍ ഗോളി എമി മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗവും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here