ലീഗ് മത്സരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നതിനുള്ള വിലക്ക് മാറ്റുന്നത് ഫിഫയുടെ പരിഗണനയില്‍. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് മാറ്റിയാല്‍ ആരാധകരുടെ കടുത്ത എതിര്‍പ്പിന് കാരണമാകാനും ഇടയായേക്കുമെന്നും ഫിഫ കരുതുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സും അറേബ്യന്‍ രാജ്യങ്ങളും മുന്‍നിര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ലീഗ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ തയ്യാറാകുമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഇത് കൂടാതെ വിവിധ ലീഗുകളിലെ യുഎസ് നിക്ഷേപവും, ക്ലബുകളുടെ ഉടമസ്ഥതയുമെല്ലാം ഈ നയം സ്വീകാര്യമാക്കുമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് പഠിക്കാനായി ഒരു പതിനഞ്ചംഗപാനല്‍ ഉണ്ടാക്കും. അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനം. 2014ലാണ് ഫിഫ അവസാനമായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here