2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034ലെ വേദിക്കായി കുറച്ചുകാലമായി സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. 2030 ലോകകപ്പിന് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. 2034-ലെ പതിപ്പിലെ വേദിക്കായി അവകാശവാദം ഉന്നയിച്ച ഏക രാജ്യംസൗദി അറേബ്യയായിരുന്നു.
Also Read; അബ്ദുൽ റഹീമിന്റെ മോചന ഹർജി റിയാദ് ക്രിമിനൽ കോടതി നാളെ വീണ്ടും പരിഗണിക്കും
സൗദിക്ക് അവസരം നല്‍കുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ കുറച്ചുകാലമായി വേദിക്കായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഇതോടൊപ്പം രാജ്യത്ത് പലയിടങ്ങളിലായി പുതിയ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചുവരുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഫിഫ അസാധാരണ ജനറൽ അസംബ്ലിയിൽ പ്രസിഡൻറ് ഗിയാനി ഇൻഫെൻറിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Also Read; ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം ഇനി സുഗമമാകും; മൂന്ന് വരി പാലം തുറന്നു
News summary; FIFA has officially announced that Saudi Arabia has been chosen to host the 2034 World Cup
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here