കളിക്കളത്തില്‍ ‘നീലക്കാര്‍ഡിന് ചുവന്ന കാര്‍ഡ്’

കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് കളിക്കളത്തിലെ നീലക്കാര്‍ഡ്. എന്നാല്‍ ഫുട്‌ബോളില്‍ നീലക്കാര്‍ഡ് കൊണ്ടുവരാനുള്ള നീക്കം നടക്കില്ലെന്ന് ഫിഫ കട്ട് ആന്‍ഡ് ഡൗണ്‍ ആയി പറഞ്ഞിരിക്കുകയാണ്. ഫുട്ബോളില്‍ നീലക്കാര്‍ഡുകള്‍ കൊണ്ടുവരുന്നതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഐ.എഫ്.എ.ബി.യോട് ഫിഫയ്ക്ക് പറയാനുള്ളത് ഒന്ന് മാത്രം നീലക്കാര്‍ഡ് കളിക്കളത്തില്‍ സമ്മതിക്കില്ല

നിങ്ങള്‍ക്ക് ഒരു തലക്കെട്ട് ആവശ്യമാണെങ്കില്‍ ‘നീലക്കാര്‍ഡിന് ചുവപ്പ് കാര്‍ഡ്’ എന്ന് നല്‍കുന്നു. ആശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഫിഫ എതിരല്ല. പക്ഷേ, കളിയുടെ അന്തസ്സത്തയും പാരമ്പര്യവും സംരക്ഷിക്കണം. നീലക്കാര്‍ഡ് വേണ്ടെന്നും ജിയാനി ഇന്‍ഫന്റിനോ പറയുകയാണ്

എന്തിനാണ് നീലക്കാര്‍ഡ്? കളിക്കളത്തില്‍ നീലക്കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് കൂടെ നോക്കാം

കളത്തില്‍ മോശം പെരുമാറ്റമോ റഫറിയോട് ഉള്‍പ്പെടെ തട്ടിക്കയറുകയോ ചെയ്യുന്നതിന് എതിരെയാണ് നീലക്കാര്‍ഡ് പ്രയോഗിക്കുക.
എതിര്‍ ടീം കളിക്കാരനെ ഗ്രൗണ്ടില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയാല്‍ ഉള്‍പ്പെടെ നീലക്കാര്‍ഡ് പ്രയോഗിക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷത്തോളം ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയത്: മുഖ്യമന്ത്രി

നീല കാര്‍ഡ് ലഭിച്ചാല്‍ 10 മിനിറ്റ് കളത്തില്‍ നിന്നും മാറി നില്‍ക്കണം. ഒരു മത്സരത്തില്‍ രണ്ട് നീല കാര്‍ഡുകള്‍ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും. ഒരു നീലയും ഒരു മഞ്ഞകാര്‍ഡും ലഭിച്ചാലും ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും. ഗോളിലേക്കുള്ള മുന്നേറ്റം തടയാന്‍ നടത്തുന്ന ഫൗളുകള്‍ക്കാകും പ്രധാനമായും നീല കാര്‍ഡ് ലഭിക്കുകയെന്നാണ് സൂചനകള്‍. അഞ്ച് പതിറ്റാണ്ട് മുന്‍പാണ് ഫുട്ബോളില്‍ മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്. അന്ന് തൊട്ട് ഇന്നോളം കളത്തിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം ഈ രണ്ട് കാര്‍ഡുകളായിരുന്നു.

താഴേത്തട്ടിലുള്ള ഫുട്‌ബോള്‍ മത്സരങ്ങളില്‍ ബ്ലൂ കാര്‍ഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മേല്‍ത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News