ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫിഫ റാങ്കിങ്ങില്‍ 117ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. 102ല്‍ നിന്ന് 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയാണ് ഇന്ത്യ 117ലെത്തിയത്. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന്റെ കാലത്തെ ഏറ്റവും മോശം റാങ്കിങ്ങാണിത്.
ഇന്ത്യക്ക് ഈ റാങ്കിംഗ് പിരീഡില്‍ ആകെ 35 പോയിന്റോളം നഷ്ടമായി. ഏഷ്യന്‍ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്‌ബെകിസ്താന്‍, ഓസ്‌ട്രേലിയ, സിറിയ എന്നിവര്‍ക്ക് എതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം.
Also Read: പാക് താരം റൗഫിന് തിരിച്ചടി; കരാര്‍ റദ്ദാക്കി ക്രിക്കറ്റ് ബോര്‍ഡ്
വ്യാഴാഴ്ച പുറത്തുവന്ന പുതിയ റാങ്കിങ്ങില്‍ 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയാണ് ഇന്ത്യ 117ലെത്തിയത്. നേരത്തെ, 2021 സെപ്റ്റംബര്‍ 16ന് ഇന്ത്യ 107ലെത്തിയിരുന്നു. ഏഷ്യന്‍ കപ്പ് കൊണ്ട് റാങ്കിങ്ങില്‍ ഏറ്റവും നഷ്ടമുണ്ടായതും ഇന്ത്യക്കാണ്. അതേസമയം,കിരീടം നേടിയ ഖത്തറും റണ്ണറപ്പുകളായ ജോര്‍ഡനും റാങ്കിങ്കില്‍ വലിയ നേട്ടമുണ്ടാക്കി. ഖത്തര്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ 37ാം സ്ഥാനത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here