ലോക ഫുട്‌ബോൾ സംഘടന ഫിഫയുടെ 2023ലെ മികച്ച ഫുട്‌ബോൾ താരത്തെ ഇന്ന് അറിയാം. പ്രഖ്യാപനം നടക്കുന്നത് ലണ്ടനിൽ രാത്രി ഒന്നിന് നടക്കുന്ന ചടങ്ങിലാണ്. ഒമ്പത് അവാർഡുകളാണുള്ളത്. മികച്ച പുരുഷ–വനിതാ താരങ്ങൾ, ഗോൾകീപ്പർമാർ, പരിശീലകർ, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം, ഫെയർ പ്ലേ ട്രോഫി, ഫാൻ അവാർഡ് എന്നിവയാണ് പ്രധാന അവാർഡുകൾ.
ALSO READ: റയല്‍ മാഡ്രിഡിന് സ്‌പാനിഷ് സൂപ്പർ കപ്പ്; വിനീഷ്യസിന് ഹാട്രിക്ക്
ലയണൽ മെസി, എർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ എന്നിവരാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരത്തിനായിട്ടുള്ളത്. അർജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസിയായിരുന്നു താരം. 2022 ഡിസംബർ 19 മുതൽ 2023 ആഗസ്‌ത് 20 വരെയുള്ള പ്രകടനമാണ് ഇപ്രാവശ്യം വിലയിരുത്തുന്നത്. മൂന്നു കിരീടങ്ങൾ കഴിഞ്ഞ സീസണിൽ സിറ്റിക്ക് നേടിക്കൊടുത്തതിൽ പ്രധാനിയായ നോർവേ താരം ഹാലണ്ടാണ് മാഞ്ചസ്‌റ്റർ സിറ്റിക്കായി കളിക്കാൻ സാധ്യത. വനിതകളിൽ സ്‌പെയ്‌ൻ താരങ്ങളായ അയ്-താന ബൊൻമാറ്റി, ജെന്നിഫർ ഹെർമോസോ എന്നിവരും കൊളംബിയൻ ലിൻഡ കയ്സെദോ എന്നിവരാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here