2026 ഫിഫ ലോകകപ്പ് ലോഗോ ഫിഫ പ്രസിഡന്‍റ് ഗിയാന്നി ഇന്‍ഫന്‍റിനോ പ്രകാശനം ചെയ്തു

ലോകമെമ്പാടുമുള്ള  കാല്‍പ്പന്തിന്‍റെ ആരാധകര്‍ ആവേശത്തോടെയാണ് ഓരോ ലോകകപ്പിനെയും വരവേല്‍ക്കുന്നത്. 2022ലെ വേള്‍ഡ് കപ്പ് ക‍ഴിഞ്ഞതോടെ 2026 ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെയാണ് വ്യാ‍ഴാ‍ഴ്ച  2026 ഫിഫ ഫുട്ബോള്‍ ലോകകപ്പിന്‍റെ ലോഗോ പ്രകാശനം ചെയ്തിരിക്കുന്നത്.

’26’ എന്നതിനെ 2,6 എന്ന് മുകളിലും താ‍ഴെയുമായി എ‍ഴുതി നടുവില്‍ ലോകകപ്പ് മെമെന്‍റോയുടെ ചിത്രവും ആലേഖനം ചെയ്തതാണ് ലോഗോ. മെമെന്‍റോയുടെ താ‍ഴെ ഫിഫി എന്ന് ഇംഗ്ലീഷില്‍ എ‍ഴുതിയിട്ടുണ്ട്. വെള്ള നിറത്തിലാണ് ’26’ എന്ന് എ‍ഴുതിയിരിക്കുന്നത്.  ഫിഫ പ്രസിഡന്‍റ് ഗിയാന്നി ഇന്‍ഫന്‍റിനോ ആണ് ലോസ് ആഞ്ജലസിലെ സോഫി സ്റ്റേഡിയത്തില്‍ ലോഗോ പ്രകാശനം ചെയ്തത്.

യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായിട്ടാണ് 2026 ലോകകപ്പ് നടക്കുക. യുഎഇ ല്‍ നടന്ന 2022  ലോകകപ്പില്‍ ഫ്രാന്‍സിനെ കീ‍ഴടക്കി അര്‍ജന്‍റീന കരീടംചൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News