അവസാന നിമിഷം ലൂയിസ് രക്ഷകനായി; ചിലിക്കെതിരെ ബ്രസീലിന് ജയം

brazil

കഴിഞ്ഞ തവണ പരാഗ്വയ്‌ക്കെതിരെ നേരിട്ട പരാജയ നിരാശയില്‍ നിന്ന് മുക്തരായി ചിലിക്കെതിരെ ജയം നേടി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അവസാന നിമിഷം ലൂയിസ് ഹെന്റിക് ബ്രസീലിന്റെ രക്ഷകനാകുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കാനറികളുടെ ജയം.

Also Read: ലോകകപ്പ് യോഗ്യതാ മത്സരം: ‘വെള്ളക്കളിയില്‍’ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി വെനസ്വേല

രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ബ്രസീലിനെ ചിലി ഞെട്ടിച്ചിരുന്നു. എഡ്വാര്‍ഡോ വര്‍ഗാസാണ് ചിലിയുടെ ഗോള്‍ നേടിയത്. എന്നാല്‍, ആദ്യപകുതിയുടെ അധിക സമയത്ത് ഇഗോര്‍ ജീസസ് സമനില ഗോള്‍ നേടി.

മത്സരം സമനിലയില്‍ കലാശിക്കുമോയെന്ന് സംശയിച്ചെങ്കിലും 89ാം മിനുട്ടില്‍ ലൂയിസ് ഹെന്റിക് വിജയഗോള്‍ നേടുകയായിരുന്നു. ജയം സമ്മാനിച്ച മൂന്നു പോയിന്റിന്റെ പിന്‍ബലത്തില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ബ്രസീല്‍ എത്തി. അര്‍ജന്റീനയും കൊളംബിയയും ഉറുഗ്വെയുമാണ് മുന്നിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News