ഫിഫ വനിതാ ലോകകപ്പ്; സ്പെയിൻ ക്വാർട്ടറിലെത്തുന്ന ആദ്യ ടീം

സ്പെയിനിന്‍റെ ബാ‍ഴ്സലോണാ താരം അയിറ്റാന ബോണ്‍മാറ്റി കളം നിറഞ്ഞ മത്സരത്തിൽ സ്വിസർലാന്‍റിനെതിരെ സ്പെയിനിന് വമ്പൻ ജയം. സ്വിസർലാന്‍റ് ടീമിനെ ഒന്നിനെതിരെ അഞ്ച് ഗോളിന്റെ വമ്പൻ ജയവുമായാണ് സ്പെയിൻ ക്വാർട്ടർ ഫൈനലിൽ സ്ഥാനമുറപ്പിച്ചത്. കാണികളുടെ എണ്ണക്കുറവ് മൂലം ഏറെ പ‍ഴികേട്ട ലോകക്കപ്പിൽ ആദ്യമായി കാണികൾ ഇരമ്പിയെത്തിയ മത്സരത്തിന് കൂടിയാണ് സ്പാനിഷ് പടയുടെ ഗോൾ മ‍ഴക്കൊപ്പം ന്യൂസിലാന്‍റിലെ ഈഡൻ പാർക്ക് ഔട്ടൽ ഓവൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 43,217 ത്തോളം കാണികളാണ് ഒക്ളാന്‍റിലെ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്.

Also Read: യുക്രെയിന്‍ സമാധാന യോഗം സൗദി അറേബ്യയിലെ ജിദ്ദയില്‍ ആരംഭിച്ചു

മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമണ ഫുട്ബോളുമായി കളം നിറഞ്ഞ സ്പാനിഷ് പട മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ അയിറ്റാന ബോണ്‍മാറ്റിയിലൂടെ ആദ്യ ഗോൾ കണ്ടെത്തി. എന്നാൽ ലൈയ കോഡിനേയുടെ സെൽഫ് ഗോളിലൂടെ 12-ാം മിനിറ്റിൽ സ്വിസർലാന്റ് സമനില പിടിച്ചു.
എന്നാൽ മത്സരത്തിന്‍റെ 17-ാം മിനിറ്റിൽ തന്നെ ആൽബ റെഡോണ്ടോയിലൂടെ സ്പാനിഷ് പട വീണ്ടും മുന്നിലെത്തി. ആദ്യ പകുതി അവാനിക്കുന്നതിന് തൊട്ട് മുമ്പ് നാലാം ഗോൾ നേടികൊണ്ട് ലൈയ കോഡിനേ സെൽഫ് ഗോളിന് പ്രായശ്ചിത്വം ചെയ്തു.70 മിനിറ്റിൽ ജെനിഫർ ഹെർമോസോയാണ് സ്പെയിനിനായ് അഞ്ചാം ഗോൾ നേടിയത്. ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി കളം നിറഞ്ഞ് കളിച്ച അയിറ്റാന ബോണ്‍മാറ്റിയുടെ മികവാണ് സ്പെയിന് ക്വാർട്ടർഫൈനലിൽ സ്ഥാനം നേടികൊടുക്കുന്നതിൽ നിർണായകമായത്

അതേസമയം,നോർവെക്കെതിരെ നടന്ന രണ്ടാം പ്രീക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ഗോൾ ജയവുമായി ഏഷ്യൻ ശക്തികളായ ജപ്പാനും ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിലെ പതിനഞ്ചാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ ജപ്പാനാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ 20ആം മിനുട്ടില്‍ മറുപടി ഗോളിലൂടെ നോർവെ സമനിലപിടിച്ചു. രണ്ടാം പകുതിയില്‍ 50ആം മിനുട്ടില്‍ നോര്‍വേ താരത്തിന്റെ പിഴവ് മുതലെടുത്ത് റിസ ഷിമിസുവാണ് ജപ്പാനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.ഏതു വിധത്തിലും സമനില കണ്ടെത്താനായി പരിശ്രമിച്ച നോർവെക്കെതിരെ കൗണ്ടര്‍ അറ്റാക്കിലൂടെ 81ആം മിനുട്ടില്‍ ഹിനാറ്റ മിയസവയിലൂടെ ജപ്പാന്‍ മൂന്നാം ഗോള്‍ കണ്ടെത്തി. മിയസവയുടെ ടൂര്‍ണമെന്റിലെ അഞ്ചാം ഗോളാണിനാണ് വെല്ലിഗ്ടണ്‍ റീജയണൽ സ്റ്റേഡിയം സാക്ഷിയായത്. അമേരിക്കയും തമ്മിലുള്ള മത്സരത്തിലെ വിജയികളാകും ജപ്പാന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളികൾ.നാളെ നടക്കുന്ന നെതർലാന്‍റ് ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികൾ ക്വാർട്ടറിൽ സ്പെയിനേനെയും നേരിടും.

Also Read: ‘ശിവജിയെ ദൈവമായി കാണാൻ പറ്റില്ല’, പുരോഹിതന്റെ പ്രസംഗത്തിൽ മതവികാരം വ്രണപ്പെട്ടുവെന്ന് ഹിന്ദു സംഘടനകൾ, കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News