ഫിഫ ലോകകപ്പ് 2026നുള്ള യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല. വെനസ്വേലന്‍ നഗരമായ മച്ചൂരിനില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഒന്നു വീതം ഗോള്‍ നേടുകയായിരുന്നു. മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്ന മൈതാനത്തായിരുന്നു മത്സരം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ച് ലീഡ് നേടാന്‍ മെസ്സിപ്പടക്ക് സാധിച്ചിരുന്നു. 13ാം മിനുട്ടില്‍ ഒട്ടാമെന്‍ഡിയാണ് ഗോള്‍ നേടിയത്. മെസ്സി തൊടുത്ത ഫ്രീ കിക്കിന് ഒട്ടാമെന്‍ഡി കൃത്യമായി തലവെക്കുകയായിരുന്നു.
രണ്ടാം പകുതിക്ക് ശേഷവും ഈ മേധാവിത്വം തുടര്‍ന്നെങ്കിലും 65ാം മിനുട്ടില്‍ വെനസ്വേല സമനില നേടി. സോളമന്‍ റോണ്ടനാണ് അര്‍ജന്റീനയുടെ വല ചലിപ്പിച്ചത്. മഴ കാരണം കിക്കോഫ് വൈകിയിരുന്നു. വെള്ളം കെട്ടിക്കിടക്കുന്ന മൈതാനമാണ് സമനിലയ്ക്ക് കാരണമെന്ന് മെസ്സി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here