2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യത മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ അര്‍ജന്‍റീനയ്ക്ക് പെറുവിനെതിരെ വിജയം. 2-0 ത്തിനാണ് അര്‍ജന്‍റീനയുടെ വിജയം. 32ാം മിനിറ്റിലും, 42ാം മിനിറ്റിലുമാണ് മെസി വല കുലുക്കിയത്.
പെറുവിനെതിരെ അര്‍ജന്റീനയ്ക്ക് സമ്പൂര്‍ണാധിപത്യമായിരുന്നു. നിക്കോളാസ് ഗോണ്‍സാസിന്റെ അസിസ്റ്റില്‍ 32-ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്കിലായിരുന്നു ഗോള്‍. എന്‍സോ പെറുവിന്റെ ബോക്‌സിലേക്ക് നീട്ടികൊടുത്ത പന്ത് ഗോണ്‍സാലസ് ക്രോസ് ചെയ്തു. ആദ്യ ടച്ചില്‍ മെസി പന്ത് വലയിലെത്തിക്കുകയായിരുന്നു.
ALSO READ: പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നു: രാഹുൽ ഗാന്ധി
രണ്ടാം ഗോളിന് വഴിയൊരുക്കിയത് എന്‍സോ ഫെര്‍ണാണ്ടസ്. ജൂലിയന്‍ അല്‍വാരസിന്റെ ഇടപെടലും നിര്‍ണായകമായി. എന്‍സോ നല്‍കിയ പാസ് അല്‍വാരസ് അടിക്കാനൊരുങ്ങിയെങ്കിലും പ്രതിരോധ താരം മുന്നില്‍ വന്നതോടെ താര ഒഴിഞ്ഞുമാറി. ഇതോടെ മെസിക്ക് അനായാസം പന്ത് വലയിലെത്തിക്കാനായി.
ALSO READ: വെടിക്കെട്ട്, രുചി വൈവിധ്യങ്ങള്‍, കലാപരിപാടികള്‍..ആഘോഷം: വിസ്മയങ്ങളൊരുക്കി ദുബായി ഗ്ലോബല്‍ വില്ലേജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here