ബിഹാറിൽ 15-ാമത്തെ പാലവും തകർന്നു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പുതിയ പാലം തകർന്നത്. നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് പാലം തകർന്നതെന്നാണ് അധികൃതർ അറിയിച്ചത്. 2008-09 സാമ്പത്തിക വർഷത്തിൽ റൂറൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ് (ആർഡബ്ല്യുഡി) ആണ് ഈ പാലം നിർമ്മിച്ചതെന്നും 2017 ലെ വെള്ളപ്പൊക്കത്തിൽ ഇതിന് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
പാലം തകർച്ച ബിഹാറിൽ ഒരു സ്ഥിരം കാഴ്ചയാണ്. നാലാഴ്ചക്കിടെ 15 പാലങ്ങളാണ് ഇവിടെ തകർന്നത്. നിർമാണത്തിലിരിക്കുന്ന പാലങ്ങളും, ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലങ്ങളും ബിഹാറിൽ തകർന്നിരുന്നു. നിർമാണത്തിലെ അപാകതകളാണ് പാലം തകരാൻ കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Like these bridges NDA Govt in Bihar also will collapse soon!
Another bridge collapsed in Bihar!
— Vijay Thottathil (@vijaythottathil) July 17, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here