കെപി അപ്പൻ്റെ 15-ആം ചരമവാർഷികം; അനുസ്മരണ സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്തു

നിരൂപണ സാഹിത്യത്തിലെ കെടാത്ത ജ്വാലയാണ് കെപി അപ്പനെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. കെപി അപ്പൻ്റെ 15-ആം ചരമവാർഷിക ദിനത്തിൽ നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎ ബേബി.വിമർശന കലയെ സർഗ്ഗാത്മകമാക്കി മാറ്റിയ കെപി അപ്പൻ അധ്യാപകർക്കാകെ മാതൃകയായിരുന്നു. വിദ്യാർത്ഥികൾക്ക് അറിവിന്റെ അനുഭൂതിയിലൂടെ വിസ്തൃതമായ ആകാശത്തേക്ക് പറക്കാൻ ചിറകുകൾ നൽകിയ അധ്യാപകനായിരുന്നു.അപര നോടുള്ള ബഹുമാനവും മാനുഷികതയും വിമർശനത്തിലും കാത്തുസൂക്ഷിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

Also Read; കൊല്ലം, വിഴിഞ്ഞം പോർട്ടുകൾക്ക് ഐഎസ്പിഎസ് സ്ഥിര അംഗീകാരം

രാഷ്ട്രീയത്തിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്നെങ്കിലും രാഷ്ട്രീയത്തെ നിരീക്ഷിക്കാനും വിശകലനം നടത്താനും കെപി അപ്പന് കഴിഞ്ഞിരുന്നു. കെപി അപ്പൻ സ്മാരക നവശക്തി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് ഡിസി ബുക്സ് മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന കെപി അപ്പൻ്റെ സമ്പൂർണ്ണ കൃതികൾ എംഎ ബേബി എഴുത്തുകാരൻ വിആർ സുധീഷിന് നൽകി പ്രകാശനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ബേബിഭാസ്കർ അധ്യക്ഷനായി. നിരൂപകൻ ഡോ. പികെ രാജശേഖരൻ, ഡോ. പ്രസന്നരാജൻ, ഡോ ശ്രീനിവാസൻ, ഡോ ഡെൻസി, പ്രൊഫ. ലൈലാ പുരുഷോത്തമൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെബി മുരളീകൃഷ്ണൻ, സെക്രട്ടറി
ഡി സുകേശൻ,നൗഷാദ്,ഡോ.എം എസ് നൗഫൽ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ് നാസർ സ്വാഗതം പറഞ്ഞു. കെപി അപ്പൻ്റെ ഭാര്യ ഓമനയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Also Read; ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News