മിന്നുമണിയെ അഭിനന്ദിച്ച്‌ സന്ദേശം തയ്യാറാക്കുക; അഞ്ചാം ക്ലാസ്‌ ചോദ്യ പേപ്പറിൽ അഭിമാന താരം

മിന്നും പ്രകടനമായി ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമായ മിന്നുമണി ചോദ്യപേപ്പറിലും ഇടം പിടിച്ചു.സംസ്ഥാനത്തെ അഞ്ചാം ക്ലാസ്‌ ചോദ്യപേപ്പറിലാണ്‌ മിന്നുമണിയെക്കുറിച്ച്‌ അഭിനന്ദന സന്ദേശം എഴുതാനുള്ള പ്രവർത്തനം ഉൾപ്പെടുത്തിയിരിക്കുന്നത്‌.

Also Read: മണിപ്പൂർ സംഘർഷം; രണ്ടിടങ്ങളിൽ വെടിവെപ്പ്, അന്വേഷണത്തിന് 53 അംഗ സിബിഐ സംഘം

കേരളത്തിന്റെ അഭിമാന ക്രിക്കറ്റ്‌ താരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക്‌ തെരെഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദന സന്ദേശം തയ്യാറാക്കാനാണ്‌ കുട്ടികളോട്‌ നിർദ്ദേശിക്കുന്നത്‌. ഇന്ത്യക്ക്‌ വേണ്ടി ബംഗ്ലാദേശിനെതിരെയായിരുന്നു മിന്നുമണിയുടെ ആദ്യ മത്സരം.രണ്ട്‌ വിക്കറ്റുൾപ്പെടെ നേടി മികച്ച പ്രകടനവും ആദ്യമത്സരത്തിൽ മിന്നുമണി നടത്തി.നിലവിൽ ബാംഗ്ലൂരിൽ ഏഷ്യൻ ഗെയിംസിനുവേണ്ടിയുള്ള പരിശീലനത്തിലാണ്‌ മിന്നുമണി. തനിക്കും കായിക രംഗത്ത്‌ വളർന്നുവരുന്ന പെൺകുട്ടികൾക്കുമുൾപ്പെടെ ഇത്തരം കാര്യങ്ങൾ പ്രചോദനമാവുമെന്നും സന്തോഷമുണ്ടെന്നും മിന്നുമണി പ്രതികരിച്ചു.

Also Read: കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration