അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ; മഹാരാഷ്ട്രയിലെ ആദ്യ രണ്ടു മണിക്കൂറിലെ പോളിംഗ് പുറത്ത് വിട്ടു

മഹാരാഷ്ട്രയിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ ആദ്യ രണ്ടു മണിക്കൂറിൽ 6.33% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കമുള്ള പ്രമുഖർ ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തി.

ALSO READ: ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്

മുംബൈയുടെ പല ഭാഗങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.കല്യാണിൽ ലിസ്റ്റിൽ പേരില്ലാത്തതിന്റെ പേരിൽ ശിവസേന പ്രവർത്തകരുമായി നടന്ന വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രണവിധേയമാക്കി. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ സമാധാനപരമായ വോട്ടെടുപ്പാണ് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി നടന്നു കൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, വ്യവസായി അനിൽ അംബാനി, നടൻ അക്ഷയ് കുമാർ തുടങ്ങി നിരവധി പ്രമുഖർ വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളിലെത്തി വോട്ട് രേഖപ്പെടുത്തി.ആദ്യകാല വോട്ടർമാരിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്, മുൻ ഉത്തർപ്രദേശ് ഗവർണർ രാം നായിക്, നടൻ ജാൻവി കപൂർ, നടനും ചലച്ചിത്ര നിർമ്മാതാവുമായ ഫർഹാൻ അക്തർ, മറാത്തി നാടക നടൻ പ്രശാന്ത് ദാംലെ എന്നിവരും ഉൾപ്പെടുന്നു.

മുംബൈയിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി വോട്ടർമാർ രാവിലെ 7 മണിക്ക് മുമ്പേ പോളിംഗ് ബൂത്തുകളിലെത്തിയിരുന്നു. കനത്ത സുരക്ഷയാണ് പോളിംഗ് കേന്ദ്രങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്.

ALSO READ: സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍; രാജസ്ഥാന്‍ ഇനി ആര്‍സിബിയെ നേരിടണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News