വിഐപി മണ്ഡലങ്ങളുമായി അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്; ആശങ്കയോടെ മുന്നണികൾ

രാഹുല്‍ഗാന്ധിയും സ്മൃതി ഇറാനിയും രാജ്‌നാഥ് സിങ്ങും മത്സരിക്കുന്ന റായ് ബറേലിയും അമേഠിയും ലക്‌നൗവും അടക്കം ഒട്ടേറെ വിഐപി മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് അഞ്ചാംഘട്ടം. ഗാന്ധി കുടുംബത്തിന്റെ സീറ്റുകള്‍ നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് അഭിമാനപ്രശ്‌നമാകുമ്പോള്‍, റായ് ബറേലിയും ഇത്തവണ പിടിച്ചെടുക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. അഞ്ചാംഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം റായ് ബറേലിയും അമേഠിയും ലക്‌നൗവും ഉള്‍പ്പെടുന്ന യുപി മണ്ഡലങ്ങളാണ്. 2019ലെ പരാജയത്തെ തുടര്‍ന്ന് അമേഠിയില്‍ നിന്നും പിന്മാറിയ രാഹുല്‍ഗാന്ധി ഇത്തവണ സോണിയാഗാന്ധിയുടെ സ്വന്തം മണ്ഡലമായിരുന്ന റായ് ബറേലിയിലാണ് ജനവിധി തേടുന്നത്. യുപിയിലെ കോണ്‍ഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റാണ് റായ്ബറേലി. ബിജെപി നേതാവ് ദിനേശ് പ്രതാപ് സിങ് ആണ് രാഹുല്‍ഗാന്ധിയുടെ എതിരാളി.

Also Read: ‘തിരുവഞ്ചൂർ വിളിച്ചത് എന്റെ ഫോണിലേക്ക്; ബ്രിട്ടാസ് ഇടപെട്ടത് സദ്ദുദ്ദേശപരമായി’: ജോൺ ബ്രിട്ടാസ് എംപിയെ ശരിവച്ച് ചെറിയാൻ ഫിലിപ്പ്

അമേഠിയിലാകട്ടെ രാഹുല്‍ഗാന്ധി പിന്മാറിയെങ്കിലും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുളള കിഷോരി ലാല്‍ ശര്‍മ്മയെ നിര്‍ത്തി മത്സരം കടുപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 55000 വോട്ടുകള്‍ക്ക് രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലക്‌നൗ ആണ് മറ്റൊരു പ്രധാന താരമണ്ഡലം. ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന്, സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷന്റെ മണ്ഡലമായ കൈസര്‍ഗഞ്ചിലും അഞ്ചാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ മുംബൈ നോര്‍ത്തില്‍ നിന്നും ജനവിധി തേടുമ്പോള്‍ കര്‍ഷക വോട്ടുകള്‍ നിര്‍ണായകമാകുന്ന നാസിക് മണ്ഡലവും അഞ്ചാംഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു. ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍ മത്സരിക്കുന്ന ഹാജിപുര്‍ ആണ് അഞ്ചാംഘട്ടത്തിലെ പ്രധാന മണ്ഡലം.

Also Read: കാലടിയിൽ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ തവണ ജാമുയി മണ്ഡലത്തില്‍ നിന്നും വിജയിച്ച ചിരാഗ് പാസ്വാന്‍ ഇത്തവണ പിതാവായ രാം വിലാസ് പാസ്വാന്റെ പരമ്പരാഗത മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഇളയ മകള്‍ രോഹിണി ആചാര്യ മത്സരിക്കുന്ന സരണ്‍ മണ്ഡലത്തിലും പോരാട്ടം ചൂടുപിടിക്കുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന മെഡിക്കല്‍ ബിരുദധാരി നിതീഷ് കുമാറിനെ കുറിക്കുകൊളളുന്ന വാക്കുകളില്‍ വിമര്‍ശിക്കുന്നതിലൂടെ ദേശീയശ്രദ്ധ നേടിയിരുന്നു. സിറ്റിംഗ് എംപിയായ രാജീവ് പ്രതാപ് റൂഡിയാണ് രോഹിണി ആചാര്യയുടെ എതിരാളി. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ബാരാമുള്ള മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. വടക്കന്‍ ബാരാമുള്ള, ബന്ദിപോറ, കുപ്വാര ജില്ലകള്‍ ഉള്‍പ്പെടുന്ന സ്വന്തം മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം തേടിയാണ് ഒമര്‍ അബ്ദുളള മത്സരിക്കുന്നത്. ബിജെപി സിറ്റിംഗ് എംപിയെ മാറ്റി പരീക്ഷിച്ചതിലൂടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ മത്സരവും അഞ്ചാംഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News