അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് ശതമാനം ഉയരാത്തത്തില്‍ ആശങ്കയിലായി ബിജെപി

ലോക്‌സഭ തെരെഞ്ഞെടുപ്പിന്റ അഞ്ചാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം ഉയരാത്തത്തില്‍ ആശങ്കയിലായി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 57.92 % പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമ ബംഗാളിലും ഏറ്റവും കുറവ് പോളിംഗ് മഹാരാഷ്ട്രയിലും രേഖപ്പെടുത്തി.

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്ക് നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിലും കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 73 ശതമാനം രേഖപ്പെടുത്തിയ പശ്ചിമ ബാംഗളാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.

ALSO READ:കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ചിത്രം പുറത്ത്

6 മണി വരെ മഹാരാഷ്ട്രയില്‍ 48.88% പോളിംഗാണ് രേഖപ്പെടുത്തിയത്. കടുത്ത ചൂടും നഗരകേന്ദ്രീകൃത മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ തണുത്ത പ്രതികരണവും അഞ്ചാം ഘട്ടത്തിലും മഹാരാഷ്ട്രയില്‍ പ്രതിഫലിച്ചു. കര്‍ഷക ഭൂരിപക്ഷ പ്രദേശമായ നാസിക്കിലും ദിന്‍ഡോരിയിലും താരതമ്യേന ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ബോളിവുഡ് താരങ്ങളും വ്യവസായികളുമടക്കം പ്രമുഖരുടെ നിര തന്നെ പോളിംഗ് ബൂത്തിലെത്തിയെങ്കിലും മുംബൈയിലെ പോളിംഗ് ശതമാനം കുറഞ്ഞു നിന്നു.

ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് പോളിങ് നടന്ന ഉത്തര്‍പ്രദേശിലും പോളിങ് ശതമാനം വേണ്ടത്ര ഉയര്‍ന്നില്ല. 57 ശതമാനം മാത്രമാണ് ഇവിടെയും പോളിങ് നടന്നത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്‌നാഥ് സിങ്ങും മത്സരിച്ച മണ്ഡലങ്ങളായ അമേഠിയിലും ലക്‌നൗവിലും 54.17ഉം 52യും ശതമാണ് പോളിങ് രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ 57 എന്ന നിലയില്‍ പോളിങ് നില ഇടിഞ്ഞു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന്റെ ആവേശം പക്ഷേ അയോധ്യയിലെ ബൂത്തുകളില്‍ കണ്ടില്ല. ഇത്തവണയും പോളിങ് ശതമാനം കുറഞ്ഞതോടെ ബിജെപിയിലെ ആശങ്ക തുടരുകയാണ്.

ALSO READ:തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News