ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; റിലേയില്‍ പുരുഷ ടീമിന് അഞ്ചാം സ്ഥാനം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4×400 മീറ്റർ റിലേയില്‍ അഞ്ചാമത് ഫിനിഷ് ചെയ്ത് ഇന്ത്യന്‍ ടീം. 2.59.92 മിനുറ്റ് സമയവുമായാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്ത് എത്തിയത്. ഇത് ആദ്യമാണ് ഇന്ത്യ ഇതിൽ ഫൈനൽ യോഗ്യത നേടിയത്. 2.57.31 മിനുറ്റുമായി അമേരിക്ക സ്വർണവും 2.58.45 മിനുറ്റുമായി ഫ്രാന്‍സ് വെള്ളിയും നേടി. 2.58.71 മിനുറ്റുമായി ബ്രിട്ടന്‍ ആണ് വെങ്കലം നേടിയത്. 2.59.34 മിനുറ്റില്‍ ഫിനിഷ് ചെയ്ത ജമൈക്കയാണ് നാലാം സ്ഥാനത്ത്.

also read: വിശ്വഹിന്ദു പരിഷത്തിന്റെ ശോഭാ യാത്ര; നൂഹിൽ കനത്ത ജാഗ്രത

ഇന്ത്യക്കായി ഫൈനലിനിറങ്ങുന്നവരിൽ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്‍മല്‍ എന്നിവർ മലയാളികളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള രാജേഷ് രമേശാണ് മറ്റൊരു താരം. ഹീറ്റ്സില്‍ കുറിച്ച ഏഷ്യന്‍ റെക്കോർഡ് തിരുത്താന്‍ പക്ഷേ ഫൈനലില്‍ അവർക്കായില്ല.

അതേസമയം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നേടി . ഫൈനല്‍ മത്സരത്തില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. ഇന്ത്യന്‍ താരങ്ങളായ ഡി.പി മനു, കിഷോര്‍ ജെന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. 87.82 മീറ്റര്‍ ആണ് നദീമെറിഞ്ഞ മികച്ച ദൂരം. 86.67 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്ക് താരം ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.

also read:റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

ഫൗളോടെയായിരുന്നു തുടക്കമെങ്കിലും രണ്ടാം ശ്രമത്തില്‍ തന്നെ 88.17 മീറ്റര്‍ എറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. 84.77 മീറ്റര്‍ എറിഞ്ഞ് കിഷോര്‍ ജെന അഞ്ചാം സ്ഥാനത്തെത്തി. 84.12 മീറ്റര്‍ എറിഞ്ഞ് ഡി.പി മനും ആറാം സ്ഥാനവും കരസ്ഥമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News