10 രൂപ അഡ്വാൻസ് നൽകി അഞ്ച് ടിക്കറ്റുകൾ എടുത്തു; ഒടുവിൽ മീൻ വിൽപനക്കാരനെ തേടി ഒരു കോടിയും 8,000 രൂപ സമാശ്വാസ സമ്മാനവും എത്തി

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീൻ വിൽപനക്കാരന്.
തിരുവഴിയാട് ചിറപ്പുറം വീട്ടിൽ മജീദ് എന്നയാൾക്കാണ് ലോട്ടറിയടിച്ചത്. എഫ്എക്സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒപ്പം എടുത്ത വേറെ സീരീസിൽ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.

ALSO READ:കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ത്ത് ബേപ്പൂര്‍ ഡ്രോണ്‍ ലൈറ്റ് ഷോ

മീൻ വിൽക്കാൻ പോകും മുൻപു 10 രൂപ മാത്രം അഡ്വാൻസ് നൽകിയായിരുന്നു ഒരേ നമ്പരിലെ 5 ടിക്കറ്റുകൾ മജീദ് വാങ്ങിയത്. ബാക്കി തുകയായ 240 രൂപ മീൻവിൽപന കഴിഞ്ഞു തിരികെ വരുമ്പോൾ നൽകുകയായിരുന്നു. തിരുവഴിയാട് കരിങ്കുളത്തു ചില്ലറ വിൽപന നടത്തുന്ന ആർ.ചെന്താമരയിൽ നിന്നാണു പ്രധാന വിതരണക്കാരായ നെന്മാറ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസിയുടെ ടിക്കറ്റ് വാങ്ങിയത്.

4 വർഷമായി മീൻകച്ചവടം നടത്തുകയാണ് മജീദ്. 20 വർഷമായി ലോട്ടറി വാങ്ങുന്ന ശീലമുള്ള മജീദിന് മുൻപ് ചെറിയ തുകയൊക്കെ സമ്മാനം ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്രയും വലിയ തുക കിട്ടുന്നത് ആദ്യമായാണ്.

ALSO READ: പരിക്കേറ്റവര്‍ പെരുകുന്നു; സൈന്യത്തിന് തിരിച്ചടി, പതറി ഇസ്രയേല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News