എതിര്‍ രാജ്യങ്ങളുടെ കപ്പലുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചു; 55 ചൈനീസ് നാവികര്‍ക്ക് ദാരുണാന്ത്യം

അമേരിക്കന്‍, ബ്രിട്ടീഷ് കപ്പലുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ച 55 ചൈനീസ് നാവികര്‍ മരിച്ചതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 21നായിരുന്നു അപകടം ഉണ്ടായത്. ചൈനീസ് നാവികസേനയുടെ 093-417 ആണവമുങ്ങിക്കപ്പല്‍ ഷാങ്ഹായ്ക്ക് വടക്കായി ഷാന്‍ഡോങ് പ്രവിശ്യക്ക് അടുത്തുവച്ചാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍

Also read:ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ആദ്യ മത്സരത്തില്‍ ഈ താരം കളിക്കില്ല, നിരാശയില്‍ ആരാധകര്‍

ചങ്ങലയും നങ്കൂരങ്ങളുമുപയോഗിച്ചാണ് അമേരിക്കന്‍, ബ്രിട്ടീഷ് കപ്പലുകളെ പ്രതിരോധിക്കാന്‍ ചൈന ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അന്തര്‍വാഹിനിക്കുളിലെ ഓക്‌സിജന്‍ സംവിധാനങ്ങള്‍ തകര്‍ന്നതും വിഷവാതകം ശ്വസിച്ചതുമാണ് നാവികര്‍ മരിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്നാണ് ചൈനയുടെ പ്രതികരണം

Also read:അമേരിക്കയിൽ കുട്ടികൾ ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News