പോക്സോ കേസിലെ പ്രതിയായ 59 കാരന് മൂന്ന് ജീവപര്യന്തവും മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും

പോക്സോ കേസിലെ പ്രതിയായ 59 കാരന് മൂന്ന് ജീവപര്യന്തവും മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പൊന്നൂക്കര കോളനി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ 59 വയസ്സുള്ള അപ്പച്ചൻ എന്ന സന്തോഷിനെയാണ് തൃശ്ശൂർ അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

Also read:ബംഗാളിൽ ഷാജഹാൻ ഷെയ്ഖിനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മമത സർക്കാർ

പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പിഞ്ചുബാലികയെ ലൈംഗികമായി ആക്രമിച്ച കേസിലാണ് രണ്ടാം നമ്പർ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത്. മൂന്നര വയസ്സുകാരിയായ പെൺകുട്ടിയെ 2022 ഒക്ടോബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ പലതവണ പ്രതിയുടെ വീട്ടിൽ വച്ച് ലൈംഗികമായി ആക്രമിച്ചു എന്നാണ് കേസ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എ സുനിത, അഡ്വക്കേറ്റ് ഋഷിചന്ത് എന്നിവരാണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News