പിന്‍വലിക്കാന്‍ പോകുന്ന 2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. രണ്ടായിരം രൂപയുടെ 18,0000 കോടി മൂല്യമുള്ള നോട്ടുകളാണ് ഇതിനോടകം തിരികെയെത്തിയത്. ഇത് പുറത്തുള്ള ആകെ നോട്ടുകളുടെ 50 ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ ആയിരം രൂപ നോട്ട് തിരികെയെത്തിക്കാനോ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടുകള്‍ മാറാനായി ബാങ്കികളില്‍ ഇതുവരെ തിരക്ക് അനുഭവപ്പെടുന്നില്ലെന്നും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.
ALSO READ: ‘വളയം അനുഗ്രഹയുടെ കൈകളില്‍ ഭദ്രം’; ഇത് ആത്മവിശ്വാസത്തിന്റെ കഥ
കഴിഞ്ഞ മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നും കയ്യിലുള്ളവ ബാങ്കുകളില്‍ മാറണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം വന്നത്. 2023 സെപ്‌ടംബര്‍ 30 ആണ് നോട്ടുകള്‍ മാറാനുള്ള അവസാന തീയതി. ആര്‍ബിഐ ബ്രാഞ്ചുകളിലോ, മറ്റ് ബാങ്കുകളിലോ നോട്ട് മാറിയെടുക്കാം. ഒരു സമയം ഒരാള്‍ക്ക് 20,000 രൂപവരെ മാറ്റിയെടുക്കാം.
500, 1000 രൂപ നോട്ടുകള്‍ ഒരു മുന്നറിയിപ്പുകളും ഇല്ലാതെ പിന്‍വലിച്ചതിന് പിന്നാലെ 2016 നവംബറിലാണ് 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഉപയോഗത്തില്‍ വന്നത്. 2018-19 ല്‍ 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിയിരുന്നു.
ALSO READ: കാറിന് മുകളില്‍ ഭീമന്‍ ട്രക്ക് മറിഞ്ഞു, കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ സംഭവസ്ഥലത്ത് മരണപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here