മുതലപ്പൊഴി വടക്കേ പുലിമുട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായി 57 ലക്ഷം രൂപയുടെ ഭരണാനുമതി

മുതലപ്പൊഴിയിൽ പ്രധാന റോഡിൽ നിന്നും വടക്കേ പുലിമുട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായി 57 ലക്ഷം രൂപയുടെ ഭരണാനുമതി. മന്ത്രി സജി ചെറിയാൻ ആണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾക്കായി 57 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

also read:ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

മുതലപ്പൊഴിയിൽ പ്രധാനറോഡിൽ നിന്നും വടക്കേ പുലിമുട്ടിലേക്കുള്ള അപ്രോച്ച് റോഡിന്റെ നവീകരണത്തിനായി 57 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി. മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളി,ട്രേഡ് യൂണിയൻ സംഘടനകളുമായി കഴിഞ്ഞയാഴ്ച്ച നടത്തിയ ചർച്ചയിൽ ഇതു സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നു. എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
അതേസമയം ചെങ്ങന്നൂർ മണ്ഡലത്തിലെ ചക്കുളത്ത്‌ക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വിവരവും മന്ത്രി അറിയിച്ചു.വെൺമണി പഞ്ചായത്തിനെയും മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തിനെയും ബന്ധിപ്പിച്ചു അച്ചൻകോവിലാറിന് കുറുകെയുള്ള ചക്കുളത്ത്‌ക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 15.84 കോടി രൂപ മുടക്കിയാണ് നടക്കുന്നത്.പാലത്തിന്റെ 12.5 മീറ്റർ വീതമുള്ള ലാൻഡ് സ്പാനുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ് എന്നും മന്ത്രി കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ചെങ്ങന്നൂർ മണ്ഡലത്തിലെ വെൺമണി പഞ്ചായത്തിനെയും മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തിനെയും ബന്ധിപ്പിച്ചു അച്ചൻകോവിലാറിന് കുറുകെ ചക്കുളത്ത്‌ക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 15.84 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. 26 മീറ്ററിന്റെ 3 സ്പാനും 12.5 മീറ്ററിന്റെ 11 സ്പാനും ഉൾപ്പടെ 215.5 മീറ്റർ ആണ് പാലത്തിന്റെ ആകെ നീളം. വാഹന ഗതാഗതിനായി 7.50 മീറ്റർ കാര്യേജ് വേയും ഒരു വശത്തു നടപ്പാതയും ഉൾപ്പടെ 9.75 മീറ്റർ ആണ് പാലത്തിന്റെ വീതി. പാലത്തിന്റെ 12.5 മീറ്റർ വീതമുള്ള ലാൻഡ് സ്പാനുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ആറിന് മുകളിലുള്ള 26 മീറ്റർ സ്പാനിലെ ബീമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News