വിയറ്റ്നാമിൽ കെട്ടിടത്തിന് തീപിടിച്ചു; 56 മരണം

വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിൽ ഒമ്പതുനില കെട്ടിടത്തിൽ തീപിടിച്ചതിൽ നാല് കുട്ടികളടക്കം 56 പേർ മരിച്ചു. . രക്ഷപ്പെടുത്തിയ എഴുപതുപേരിൽ 54 പേർ ചികിത്സയിലാണ്‌. മരിച്ചതിൽ 39 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

also read:നിപ; 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും

ചൊവ്വാഴ്ച അർധരാത്രിയാണ്‌ തീപിടിത്തമുണ്ടായത്‌. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രക്ഷാപ്രവർത്തകർക്ക്‌ എളുപ്പത്തിൽ എത്താനാകാത്തതാണ്‌ ദുരന്തത്തിന്റെ ആക്കം കൂട്ടിയത്‌. 150 പേർ താമസിക്കുന്ന ഭവന സമുച്ചയത്തിലാണ്‌ അഗ്നിബാധയുണ്ടായത്‌. വാഹനങ്ങൾ നിർത്തുന്നയിടത്ത്‌ ആരംഭിച്ച തീ മറ്റ്‌ നിലകളിലേക്ക്‌ പടരുകയായിരുന്നു. കെട്ടിട ഉടമയെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. അന്വേഷണം പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News