അമ്പരപ്പിക്കും മേക്കോവർ നടത്തി 52 കാരി ; വൈറൽ ഫോട്ടോഷൂട്ട്

പലപ്പോഴും അമ്പരപ്പിക്കുന്ന മേക്കോവറിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു മേക്കോവർ ചെയ്ത് ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് 52 കാരിയായ ചന്ദ്രിക. ഒറ്റ ഫോട്ടോ ഷൂട്ട് കൊണ്ട് നിന്ന നിൽപ്പിൽ നാട്ടിലെ സെലിബ്രിറ്റിയായി മാറിയതിന്റെ അമ്പരപ്പിലാണ് കണ്ണൂർ സ്വദേശിനിയായ ചന്ദ്രിക. തന്റെ കല്യാണ ദിവസത്തിൽ അണിഞ്ഞൊരുങ്ങാൻ കഴിയാത്തതിന്റെ വിഷമം കാലങ്ങൾ കഴിഞ്ഞപ്പോൾ ചന്ദ്രിക മറന്നിരുന്നു. എന്നാലിപ്പോൾ തന്റെ ആഗ്രഹം പൂർണമായതിന്റെ സന്തോഷത്തിലാണ് ചന്ദ്രിക. സൂപ്പർ മേക്കോവറിൽ ബ്രൈഡൽ ലുക്കിൽ ചന്ദ്രിക എത്തിയതോടെ നാട്ടിലെ മാത്രമല്ല സോഷ്യൽ മീഡിയയിലെയും താരമാകുകയായിരുന്നു. തളിപ്പറമ്പയിലെ മിയാ ബെല്ല ബ്യൂട്ടി കെയറാണ് ചന്ദ്രികയെ അതി സുന്ദരിയായി അണിയിച്ചൊരുക്കിയത്.

also read :ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തികച്ചും അവിചാരിതമായി സംഭവിച്ച ഫോട്ടോ ഷൂട്ടാണിതെന്ന് മിയ ബെല്ലയുടെ ഉടമയായ ജിൻസി രഞ്ജിത്ത് പറഞ്ഞു. ജിൻസിയുടെ വീട്ടിലും സ്ഥാപനത്തിലും ക്ലീനിങ് ജോലികൾക്ക് പതിവായി എത്തിയിരുന്ന ആളാണ് ചന്ദ്രിക. ജിൻസിയുടെ ബ്യൂട്ടിപാര്ലറിൽ മേക്കപ്പണിഞ്ഞ് പോകുന്നവരെ കണ്ട് ചന്ദ്രികയ്ക്കും ഇത്തരത്തിൽ മേക്കപ്പ് ചെയ്യാനാവുമോ എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ദിവസം വീട്ടിൽ ജോലിക്കെത്തിയ ചന്ദ്രികയോട് നേരംപോക്കിനായിയാണ് ജിൻസി ഷോപ്പിലേയ്ക്ക് പോരുന്നോ എന്ന് ചോദിച്ചത്. മേക്കപ്പ് ചെയ്തു തരുമോ എന്നായിരുന്നു മറുചോദ്യം. ഒപ്പം തന്റെ കല്യാണ ദിനത്തിൽ അണിഞ്ഞൊരുങ്ങാൻ സാധിക്കാതെ പോയതിന്റെ ചെറിയൊരു സങ്കടവും ചന്ദ്രിക പറഞ്ഞു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ജിൻസി ചന്ദ്രികയെ ബ്യൂട്ടി ഷോപ്പിലേക്ക് കൂട്ടികൊണ്ടു പോയി ബ്രൈഡൽ മേക്കോവർ നല്കുകയായിരുന്നു.

മേക്കപ്പ് കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയാ ചന്ദ്രികയുടെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു. പിന്നീട് ഈ സന്തോഷ നിമിഷം പകർത്താനായിരുന്നു ജിൻസിയുടെ തീരുമാനം. ആദ്യമായി ഇത്തരത്തിൽ ഒരുങ്ങുന്നതിന്റെയോ ഫോട്ടോഷൂട്ട് നടത്തുന്നതിന്റെയോ യാതൊരു സങ്കോചവുമില്ലാതെ ചന്ദ്രിക നല്ല സ്റ്റൈലായി തന്നെ പോസ് ചെയ്തു. ചന്ദ്രികയുടെ നിഷ്കളങ്കത തന്നെയാണ് ചിത്രങ്ങൾ ഇത്ര മനോഹരമാക്കിയത് എന്ന് ജിൻസി പറയുന്നു. ചന്ദ്രികയുടെ മേക്കോവർ തന്നെക്കാളും അധികം സന്തോഷത്തോടെയാണ് കുടുംബാംഗങ്ങൾ കണ്ടത് എന്ന് ചന്ദ്രിക പറയുന്നു.

also read :ധ്യാനിന്റെ ജയിലർ സിനിമക്ക് തിയേറ്ററില്ല, തമിഴ് സിനിമകളുടെ ആധിപത്യം, മലയാള സിനിമക്ക് ശ്വാസം മുട്ടുന്നു: സമരം നടത്തുമെന്ന് സംവിധായകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News