കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ അമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

തൃശൂർ കൊടുങ്ങല്ലൂരിൽ എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യ ബന്ധന വള്ളത്തിലെ അമ്പത് തൊഴിലാളികളെ ഫിഷറീസ് റെസ്ക്യുബോട്ട് രക്ഷപ്പെടുത്തി.അഴീക്കോട് ഫിഷ് ലാൻറിങ്ങ് സെൻ്ററിൽ നിന്നും ഞായറാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ശ്രീവരുണൻ എന്ന ഇൻബോഡ് വള്ളമാണ് അപകടത്തിൽപ്പെട്ടത്. കരയിൽ നിന്നും അഞ്ച് നോട്ടിക്കൽ മൈൽ അകലെ കാര കടപ്പുറത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം.

also read: ഇരിങ്ങാലക്കുടയും ഞാനും പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു
രാവിലെ എട്ടു മണിയോടെയാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സഹായാഭ്യർത്ഥന ലഭിച്ചത്. ശക്തമായ കാറ്റിനെയും മഴയെയും അതിജീവിച്ചാണ് മറൈൻ എൻഫോഴ്സ്മെൻറ് ഓഫീസർമാരും, റസ്‌ക്യൂ ഗാര്‍ഡുമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.

also read: ഈ ലോകകപ്പ് ഇത്തിരി സ്‌പെഷ്യലാണ്… റണ്ണേഴ്‌സ് അപ്പിന് ആഹ്ലാദം, ഇന്ത്യയ്ക്കും ഇരട്ടി മധുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News