ഗോല്‍ഗപ്പയുടെ എണ്ണത്തെ ചോല്ലി തര്‍ക്കം, കച്ചവടക്കാരനും ഉപഭോക്താവും തമ്മില്‍ പോരിഞ്ഞ തല്ല്

ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കച്ചവടക്കാരനും ഉപഭോക്താവും തമ്മില്‍ നടന്ന അടിയുടെ വീടിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം. 10 രൂപയ്ക്ക് നല്‍കുന്ന ഗോല്‍ഗപ്പയുടെ എണ്ണത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് പരസ്പരം അടി നടന്നതെന്നാണ് റിപ്പോര്‍ട്ട്. 10 രൂപയ്ക്ക് ഏഴ് ഗോള്‍ഗപ്പ മാത്രം ലഭിക്കുന്നതിനെ കുറിച്ച് ഉപഭോക്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലേക്കും പിന്നാലെ അടിയിലേക്കും വഴിമാറിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

also read :സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട മഴലഭിക്കാന്‍ സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തര്‍ക്കത്തെ തുടര്‍ന്ന് കിഷോര്‍ കുമാര്‍ എന്ന ഉപഭോക്താവ് തട്ടുകട നടത്തുകയായിരുന്ന രാം സേവകിനെ നടുറോഡില്‍ എടുത്ത് മലര്‍ത്തിയടിക്കുകയായിരിന്നു. അകില്‍ തിറഹയ്ക്ക് സമീപമുള്ള ഹാമിര്‍പൂര്‍ നഗരത്തിലാണ് സംഭവം നടന്നത്. സന്ധ്യ കഴിഞ്ഞ ശേഷമാണ് സംഭവം നടന്നത്. നടുറോഡില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ റോഡിലൂടെ കാറുകളും ബൈക്കുകളും ഇടയ്ക്ക് കടന്ന് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ആഗസ്റ്റ് 30 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് നിരവധി പേരാണ് കണ്ടിരിക്കുന്നത്.

also read :ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; പൊലീസ് സെപ്റ്റംബര്‍ 1ന് കുറ്റപത്രം സമര്‍പ്പിക്കും

‘കടക്കാരന്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയായിരുന്നു, യുപിയില്‍ തെരുവിലെ ഗോല്‍ഗപ്പകള്‍ അത്ര ചെലവേറിയതല്ല,’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ മറ്റൊരു കുറിപ്പ് ഇങ്ങനെയായിരുന്നു, ‘ഇവിടെ ബാംഗ്ലൂരില്‍, 30 രൂപയ്ക്ക് ആറ് ഗോല്‍ഗപ്പയാണ് നല്‍കുന്നത്.’ , ‘ആരെങ്കിലും അവിടെ ഒരു റഫറിയെ അയയ്ക്കൂ,’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍, കിഷോര്‍ കുമാറിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോയില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് രാം സേവക് പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News