കൊല്ലം ജില്ലയിൽ ബിജെപിയിൽ തമ്മിലടി രൂക്ഷം. കൊല്ലം ചിതറയിൽ ബിജെപി പ്രവർത്തകർ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം ചേർന്നു. നിലവിലെ ജില്ലാ നേതൃത്വത്തിന് പണമാണ് ലക്ഷ്യം ബാർഡ് മെമ്പർ സ്ഥാനങൾ പണം വാങ്ങി വിറ്റെന്നും ആരോപണം. ബിജെപിയേയും സംഘപരിവാറിനേയും വളർത്തിയെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തിയവരെ ബിജെപി ജില്ലാ നേതൃത്വം കറിവേപ്പില ആക്കിയതിന് എതിരെ ആയിരുന്നു ചിതറ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ മനോജ് നിലവിലെ പഞ്ചായത്ത് പേരുമൂട് മെമ്പർ സണ്ണി തുടങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി യോഗം ചേർന്നത്.
ബിജെപി ജില്ലാ നേതൃത്വത്തിന് ഏതു വിധേയനയും സാമ്പത്തികം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം ജില്ലയ്ക്ക് നീക്കിവെച്ച കയർ ബോർഡ് മെമ്പർ സ്ഥാനം കോൺഗ്രസ് നേതാവിൽ നിന്ന് പണവും കാറും വാങ്ങി വിറ്റു. സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനവും ലക്ഷങൾ വാങ്ങി ചവറ സ്വദേശിക്ക് വിറ്റെന്നും ബിജെപി ജില്ലാ നേതൃത്വത്തിനെതിരായ പ്രതിഷേധ യോഗത്തിൽ ബിജെപി നേതാവ് വെളിപ്പെടുത്തി. ഇന്നേവരെ പാർട്ടി പ്രവർത്തകർക്ക് അറിയാത്ത പാർട്ടിയെ ദ്രോഹിച്ചവർക്ക് പണം വാങ്ങി ബോർഡ് മെമ്പർ സ്ഥാനങൾ വിറ്റെന്നും ചിതറയിലെ ബിജെപി നേതാവായ മനോജ് ആരോപിച്ചു.
ഈ യോഗത്തിൽ പങ്കെടുത്തവരെ വിരുദ്ധ ചേരിയായി ചിലർ കണ്ടേക്കാം എന്നാൽ തങ്ങളാണ് യഥാർത്ഥ പാർട്ടിയെന്ന് കൂടിയവർ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഗോപിനാഥൻ മാറി ബിബി ഗോപകുമാർ ചുമതലയേറ്റത് മുതൽ പ്രശ്നങൾ തുടങ്ങി. ചടയമംഗലം നിയോജക മണ്ഡലത്തിൽ രണ്ട് മണ്ഡലം കമ്മിറ്റി രൂപികരിച്ചു അതോടെ ഈ പാർട്ടിക്കു വേണ്ടി ചോരയും നീരും ഒഴുക്കിയ പാർട്ടി പ്രവർത്തകരെ ജില്ലാ പ്രസിഡന്റ് ബിബി ഗോപകുമാറിന് വേണ്ടാതായെന്നും ബിബി ഗോപകുമാർ വിരുദ്ധർ കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here