ടീസറിൽ മുഴുവൻ അടിയുടെ ഇടിയുടെ പുകിൽ; ‘ഫൈറ്റ് ക്ലബ്’ വിസ്മയിപ്പിക്കുമോ?

തമിഴകത്ത് ഹിറ്റുകൾ മാത്രം സൃഷ്‌ടിച്ച സംവിധായകൻ ലോകേഷ് കനകരാജ് നിർമാണത്തിലേക്ക് കടക്കുന്നു എന്നത് ഏറെ ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു.
ജി സ്ക്വാഡ് ബാനറിന്റെ കീഴിലുള്ള ഫൈറ്റ് ക്ലബ് ആണ് ആരാധകരുടെ പ്രിയപ്പെട്ട ലോകിയുടെ നിർമാണസംരംഭത്തിലെ ആദ്യ സിനിമ.

ALSO READ: ‘റാവുരാജ്യം’ തകര്‍ന്നു ! തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

എന്നാലിപ്പോൾ ലോകേഷ് കനകരാജ് നിർമിക്കുന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരിക്കുന്നു. ഇതിലെ നായകൻ വിജയ് കുമാർ ആണ്. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധയനായ നടനാണ് അദ്ദേഹം. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു ഫൈറ്റ് ക്ലബ്. ടീസർ ചടുലവും പേര് പോലെ തന്നെ സംഘട്ടനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നതുമാണ്.

ലോകേഷ് സംവിധാനം ചെയ്ത സിനിമകളെ പോലെയാകുമോ ഫൈറ്റ് ക്ലബ് എന്ന് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

തിരക്കഥയും സംവിധാനവും അബ്ബാസ് എ റഹ്‍മത്തും തിരക്കഥ വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്‍മത്ത് എന്നിവർ ഒരുമിച്ചുമാണ് നിർവഹിക്കുന്നത്. മലയാളിയായ ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ലിയോൺ ബ്രിട്ടോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൃപകരണും കഥ ശശി എന്നിവരുമാണ്. കലാസംവിധാനം ഏഴുമലൈ ആദികേശവനും സ്റ്റണ്ട് വിക്കിയും അമ്രിൻ അബൂബക്കറും ചേർന്നാണ്. കൊറിയോഗ്രാഫി സാൻഡിയുമാണ്.

ALSO READ: പ്രേക്ഷകര്‍ നെഞ്ചേറ്റിയ കാതല്‍ ഉടന്‍ ഒടിടിയിലേക്ക്; കാത്തിരിപ്പോടെ ആരാധകര്‍

ഫൈറ്റ് ക്ലബ് തിയറ്ററുകളിലേക്കെത്തുന്നത് 2023 ഡിസംബറിൽ ആയിരിക്കും. ജി സ്ക്വാഡ് എന്ന ബാനറിന്റെ ലക്ഷ്യം തന്റെ സുഹൃത്തുക്കളുടെയും മറ്റും ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News