ലോകേഷിന്റെ പ്രതീക്ഷ തെറ്റിയില്ല; ഫൈറ്റ് ക്ലബ് കോടികള്‍ വാരുന്നു

റിലീസിന് മുമ്പേ സിനിമാപ്രേമികളുടെ ശ്രദ്ധനേടിയ തമിഴ് ചിത്രമാണ് ഫൈറ്റ് ക്ലബ്. ലോകേഷ് കനകരാജ് അവതരിപ്പിച്ച ചിത്രമെന്ന നിലയില്‍ വന്‍പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നതും. താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനി ജി സ്‌ക്വാഡിന്റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം തീയറ്ററുകളിലെത്തി നാലുദിവസം പിന്നിടുമ്പോള്‍ ആദ്യ വാരാന്ത്യത്തില്‍ കോടികള്‍ നേടിയിരിക്കുകയാണ് ചിത്രം. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആണ് നായകന്‍.

ALSO READ:കാത്തിരിപ്പിനൊടുവിൽ സലാർ വരുന്നു; ഏതൊക്കെ റെക്കോർഡുകൾ തകരും?

നിര്‍മ്മാതാക്കളായ റീല്‍ ഗുഡ് ഫിലിംസ് പറയുന്നത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് 5.75 കോടിയാണ്. വമ്പന്‍ താരനിരകളൊന്നുമില്ലാതെ നിര്‍മിച്ച ചിത്രത്തിന് ഇത് മികച്ച തുടക്കം തന്നെയാണ്.കഴിഞ്ഞ വാരത്തിലെ റിലീസുകളില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഈ ചിത്രമാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നു.

ALSO READ: തൃശൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാര്‍ത്തികേയന്‍ സന്താനം, ശങ്കര്‍ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News