കല്യാണത്തിന് രസഗുള തീർന്നു, ഒടുവിൽ കൂട്ടത്തല്ല്

wedding conflict

വിവാഹ സർക്കാരത്തിനിടയിൽ രസഗുള തീർന്നതിനെച്ചൊല്ലി സംഘർഷം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശംസാബാദിൽ ബ്രിജ്ഭന്‍ ഖുഷ്വാഹ എന്നയാളുടെ വസതിയിൽ വിവാഹ സർക്കാരം നടക്കുന്നതിനിടയിലായിരുന്നു
സംഘർഷം നടന്നത്.

ALSO READ: ചങ്ങനാശേരിയിൽ എ സി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

രസഗുള തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും അടിപിടിയിലും കലാശിച്ചതെന്ന് ശംസാബാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അനില്‍ ശര്‍മ പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഭഗവാന്‍ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധര്‍മേന്ദ്ര, പവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ALSO READ: നവകേരള സദസ് ജനങ്ങള്‍ക്കാവശ്യം; ജനലക്ഷങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News