വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ തല്ല്; അടിയന്തരമായി നിലത്തിറക്കി

മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. ലുഫ്താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്. ഭർത്താവും ഭാര്യയും തമ്മിൽ വിമാനത്തിൽ കലഹമുണ്ടായതോടെ വിമാനത്തിലെ ക്യാബിൻ ക്രൂ ഇക്കാര്യം അധികൃതരെ അറിയിക്കുകയും തുടർന്ന് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.

also read: ‘ഒരു കുടുംബത്തെപ്പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു’; തുരങ്കത്തിനുള്ളിലകപ്പെട്ടവരെ രക്ഷിച്ചത് ‘റാറ്റ് മൈനേഴ്സ്’ ഹീറോകൾ

അതേസമയം എന്താണ് ഇവർ തമ്മിലുള്ള കലഹത്തിന് കാരണമെന്ന് അറിയില്ലെന്നും എന്നാൽ പ്രശ്നം രൂക്ഷമായതോടെ വിമാനം ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡൽഹി എയർപോർട്ട് ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. എന്നാൽ വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തുടർന്നാണ് ഡൽഹിയിൽ ഇറക്കാൻ തീരുമാനിച്ചത്. ബഹളമുണ്ടാക്കിയ ഭർത്താവിനെ എയർപോർട്ട് സെക്യൂരിറ്റി കസ്റ്റഡിയിലെടുത്തു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ലുഫ്താൻസ എയർ അധികൃതർ വിശദീകരണം നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News